നടിമാരുടെ കൂട്ടായ്മയും, ‘മീടു’വും മാറ്റമുണ്ടാക്കി -നിമിഷ സജയൻ
text_fieldsമനാമ: മലയാള സിനിമയിൽ ‘ഡബ്ല്യു.സി.സി’പോലുള്ള കൂട്ടായ്മകൾ ശക്തമാകുന്നതിനെയും സമൂഹത്തിൽ ‘മീടു’പോലുള്ള പ്രസ് ഥാനങ്ങൾ രൂപപ്പെടുന്നതിനെയും പിന്തുണക്കുന്നതായി ചലച്ചിത്രനടി നിമിഷ സജയൻ. ബഹ്റൈനിൽ എത്തിയ അവർ ‘ഗൾഫ്മാധ്യമ’വു മായിസംസാരിക്കുകയായിരുന്നു. എല്ലാവരും അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും അതി നെ നിരുത്സാഹപ്പെടുത്തേണ്ടതില്ലെന്നും നിമിഷ വ്യക്തമാക്കി.
തങ്ങളുടെ നിലപാടുകൾ തുറന്ന് പറയുന്നതിനെ ലിംഗവി ത്യാസങ്ങളോടെ കാണേണ്ടതില്ല. ഒരാൾക്കുള്ള അനുഭവങ്ങൾ എന്ന നിലക്ക് അതിെന കാണുകയാണ് വേണ്ടത്. ‘മീടു’സമൂഹത്തിൽ ഉണ്ട ാക്കിയത് പോസിറ്റീവായ ഫലമെന്നാണ് താൻ കരുതുന്നത്. ഇത്തരം വെളിപ്പെടുത്തലുകൾ ഉണ്ടാക്കിയ മാറ്റം കാരണം പുതിയ നടിമാർക്കൊന്നും സിനിമയിൽ നിന്ന് ചൂഷണങ്ങൾ ഉണ്ടാകുന്നില്ല എന്നാണ് വ്യക്തമാക്കുന്നത്.
എന്നാൽ കയ്പ്പുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുള്ളവർ ഉണ്ടെങ്കിൽ അത് പറയുന്നതിൽ നിന്ന് അവരെ തടസപ്പെടുത്തേണ്ട കാര്യവുമില്ല. സാമൂഹിക വിഷയങ്ങളിലും അങ്ങനെ തന്നെയാണ് തെൻറ നിലപാട്. ശബരിമല വിഷയം വന്നപ്പോൾ താനും പ്രതികരിച്ചിരുന്നു. താൽപ്പര്യമുള്ള സ്ത്രീകൾ അവിടേക്ക് പോകെട്ട എന്ന അഭിപ്രായം താൻ പങ്കുവെച്ചിരുന്നു. എന്നാൽ അതിഷ്ടപ്പെടാതെ ചിലർ അഭിപ്രായ പ്രകടനങ്ങൾ നടത്തി. മറ്റുചിലർ പിന്തുണക്കുകയും ചെയ്തു. എന്നിരുന്നാലും ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ തുറന്ന് പറയുന്നതിനെയാണ് ഇഷ്ടപ്പെടുന്നതെന്നും നിമിഷ വ്യക്തമാക്കി.
നടിമാർ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞതിെൻറ പേരിൽ അവർ അഭിനയിക്കുന്ന സിനിമകൾക്ക് ആളുകൾ കയറില്ല എന്ന ധാരണ തെറ്റാണ്. നടി പറഞ്ഞ കാര്യം അനിഷ്ടം ഉണ്ടാക്കി എന്നതൊന്നും പ്രേക്ഷകരെ ബാധിക്കില്ല. നല്ല സിനിമയും നല്ല കഥാപാത്രങ്ങളുമാണെങ്കിൽ ആളുകൾ കൃത്യമായും സിനിമ കണ്ടിരിക്കും.
മുംബൈയിൽ മാസ് കമ്മ്യൂണിക്കേഷൻ ബിരുദ വിദ്യാർഥിയായിരിക്കുേമ്പാഴാണ് ‘തൊണ്ടി മുതലും ദൃക്സാക്ഷി’യും എന്ന സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് ഇൗട, ഒരു കുപ്രസിദ്ധ പയ്യൻ എന്നിങ്ങനെ നാല് സിനിമകളിൽ അഭിനയിക്കാൻ സാധിച്ചു. ആദ്യ മൂന്ന് സിനിമകളും ശ്രദ്ധേയമായി. മധുപാലിെൻറ സിനിമയിൽ അഭിനയിച്ചത് കൂടുതൽ മികച്ച അനുഭവങ്ങൾ ലഭിക്കാൻ കാരണമായി. സിനിമാനടി ആയതിെൻറ പേരിൽ തനിക്ക് വ്യക്തിപരമായ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. മുംബൈയിൽ നിന്ന് എറണാകുളത്ത് താമസമാക്കുകയും മലയാളം കൂടുതൽ പഠിക്കുകയും ചെയ്തു എന്നതാണ് എടുത്തുപറയാവുന്ന കാര്യം.
അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ. കരുൺ, സത്യൻ അന്തിക്കാട് എന്നിവരുടെ സിനിമകളിൽ അഭിനയിക്കണമെന്നാണ് തെൻറ വലിയ ആഗ്രഹം. പുതിയ രണ്ട് സിനിമകളിൽ അഭിനയിക്കാനുള്ള ക്ഷണമെത്തിയിട്ടുണ്ട്. അതിെൻറ ചർച്ച നടന്നുവരികയാണെന്നും നിമിഷ കൂട്ടിേച്ചർത്തു. ബഹ്റൈൻ കേരളീയ സമാജം ഇന്ന് സംഘടിപ്പിക്കുന്ന ‘അംഗനശ്രീ’ മത്സര ഫിനാെലയിൽ അതിഥിയായി പെങ്കടുക്കാൻ എത്തിയതാണ് നടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.