നിത്യ മേനോൻ മാത്രം; ത്രില്ലടിപ്പിക്കുന്ന പ്രാണയുടെ ട്രെയിലർ
text_fieldsവികെ പ്രകാശ് സംവിധാനം ചെയ്യുന്ന നിത്യ മേനോൻ ചിത്രം പ്രാണ’ യുടെ ട്രൈലർ പുറത്തിറങ്ങി. പൃഥ്വിരാജാണ് ടീസർ ഫേസ്ബു ക്കിലൂടെ പുറത്തുവിട്ടത്. എന്ന് നിന്‍റെ മൊയ്തീന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് രാജ് നിര്‍മ്മിക്കുന്ന ച ിത്രം മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്.
സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതിയും അസഹിഷ്ണുതയും ഇതി വൃത്തമായി ഒരുങ്ങുന്ന ചിത്രത്തില്‍ സാമൂഹിക പ്രവര്‍ത്തകയായ എഴുത്തുകാരിയായാണ് നിത്യ മേനോന്‍ വേഷമിടുന്നത്. സക്രീനില്‍ നിത്യ മേനോന്‍ മാത്രമാണുളളതെന്ന പ്രത്യേകതയും പ്രാണക്കുണ്ട്.
ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ആദ്യമായി സിങ്ക് സറൌണ്ട് സൌണ്ട് ഫോര്‍മാറ്റിലൂടെ ശബ്ദ ലേഖനം നടത്തിയ ചിത്രം കൂടിയാണ് പ്രാണ. ചിത്രത്തിന്‍റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകന്‍ പിസി ശ്രീറാം. ലോക പ്രശസ്തനായ ജാസ് വിദഗ്ദ്ധന്‍ ലൂയി ബാങ്ക്‌സിന്റെതാണ് സംഗീതം.
രാജേഷ് ജയരാമനാണ് കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചത്. സുനില്‍ എസ് പിള്ളയാണ് എഡിറ്റിങ്. നിത്യ മേനോനും ശില്‍പ രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ പാടിയിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.