നിത്യ മേനോന്‍റെ ‘ആറാം തിരുകൽപന’ -ഫസ്റ്റ് ലുക്ക്
text_fieldsനിത്യ മേനോൻ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘ആറാം തിരുകൽപന’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അജയ് ദേവലോക കഥ എഴുതി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രത്തിന് ശ്യാം ശ്രീകുമാർ മേനോൻ ആണ് തിരക്കഥ രചിക്കുന്നത്.
ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്ൾ 21 വിവരിക്കുന്ന "Everyone has the right to life, liberty and the security of person" എന്നതും കൊല ചെയ്യരുത് എന്ന ആറാം തിരുകൽപനയും ഒന്നുതന്നെ എന്നാണ് ചിത്രത്തിന്‍റെ പ്രമേയം.
നിത്യ മേനോന്‍റെ അമ്പതാമത് ചിത്രമാണ് ആറാം തിരുകൽപന. ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥാപാത്രത്തെ ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്നു. കോറിഡോർ സിക്സിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഒക്ടോബറിൽ കോഴിക്കോട് തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.