പുരസ്കാരം മണികണ്ഠനും വിനായകനും സമർപ്പിക്കുന്നു -നിവിൻ പോളി
text_fieldsതമിഴിലെ ഒരു പ്രമുഖ എന്‍റർടെയ്ൻമെന്‍റ് വെബ്സെറ്റായ 'ബിഹൈന്‍ഡ് വുഡ്‌സി'ന്‍റെ മലയാളത്തിലെ മികച്ച നടനുള്ള പുരസ്‌കാരം നേടിയത് നിവിൻ പോളിയാണ്. എന്നാൽ താന്‍ ഈ പുരസ്‌കാരം അര്‍ഹിക്കുന്നുണ്ടോ എന്നറിയില്ലെന്നും ഇത് മണികണ്ഠനും വിനായകനും സമര്‍പ്പിക്കുകയാണെന്ന് നിവിന്‍ പോളി പുരസ്കാരം സ്വീകരിച്ച് പറഞ്ഞു. നിവിന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ മികച്ച അഭിനയം കാഴ്ചവെച്ചവരുണ്ട്. അതുകൊണ്ട് ഈ പുരസ്‌കാരം മികച്ച പ്രകടനം കാഴ്ചവെച്ച രണ്ട് അഭിനേതാക്കള്‍ക്ക് സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നിവിൻ കൂട്ടിച്ചേർത്തു.
ജേക്കബിന്‍റെ സ്വര്‍ഗരാജ്യം, ആക്ഷന്‍ ഹീറോ ബിജു എന്നീ സിനിമകളിലെ അഭിനയത്തിനാണ് നിവിന്‍ പോളി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. നിവിന്‍ പോളിക്ക് ദുല്‍ഖര്‍ സല്‍മാന്‍ ആണ് അവാര്‍ഡ് സമ്മാനിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.