സത്യനും ശ്രീനിയും കൂടെ ഫഹദും; ഞാൻ പ്രകാശെൻറ മിഡിൽ ക്ലാസ് ടീസർ
text_fieldsസത്യൻ അന്തിക്കാടും ശ്രീനിവാസനും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു. ഞാൻ പ്രകാശൻ എന്ന ചിത്രത്തിന് ഇതിലും വലിയ പ്രമോഷൻ വേറെ വേണ്ട. ഇരുവരും ചേർന്ന് മലയാളികൾക്ക് സമ്മാനിച്ച കഥാപാത്രങ്ങളായ തളത്തിൽ ദിനേശനും, ദാസനും വിജയനും, ശ്യാമളയും, മുരളിയും സത്യൻ-ശ്രീനി കൂട്ടുെകട്ടിനായി നമ്മെ ആഗ്രഹിപ്പിക്കുന്നതാണ്.
സത്യൻ അന്തിക്കാട് ശ്രീനിവാസെൻറ തിരക്കഥയിൽ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമായ ഞാൻ പ്രകാശെൻറ ടീസർ പുറത്തുവിട്ടു. മുൻ ചിത്രം പോലെ തന്നെ വളരെ സാധാരണക്കാരനായാണ് മലയാളികളുടെ പ്രിയ യുവതാരം ഞാൻ പ്രകാശനിലും കാണപ്പെടുക. ഒരു ഇന്ത്യൻ പ്രണയകഥ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഒരുമിക്കുന്നു എന്നതും പ്രേക്ഷകരെ ആവേശത്തിലാക്കുന്നതാണ്.
മെഗാ ഹിറ്റായ ദുൽഖർ സൽമാൻ ചിത്രം ജോേമാെൻറ സുവിശേഷങ്ങൾക്ക് ശേഷം ഫുൾമൂൺ സിനിമാസിെൻറ ബാനറിൽ സേതു മണ്ണാർക്കാടാണ് ചിത്രം നിർമ്മിക്കുന്നത്. എസ്.കുമാർ ആണ് ഛായാഗ്രഹണം. ഷാൻ റഹ്മാൻ സംഗീതമൊരുക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.