മലയാള സിനിമയെ നയിക്കുന്നത് കോക്കസുകൾ -ഷെഫ് നൗഷാദ്
text_fieldsമനാമ: മലയാള സിനിമ ഒാരോ കോക്കസുകളുടെ കൈയിലായതായി നിരവധി മലയാള സിനിമകളുടെ നിർമാതാവും പ്രമുഖ െഷഫുമായ നൗഷാദ്. ബഹ്റൈനിൽ എത്തിയ അദ്ദേഹം ഗൾഫ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു. ഇത്തരം കോക്കസുകളിൽ കേന്ദ്രീകരിക്കുന്നത് സിനിമക്ക് ഗുണം ചെയ്യുന്നില്ല. പൃഥിരാജും നിവിൻപോളിയും ഉൾപ്പെടെയുള്ളവർ കോക്കസുകളിൽ പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാറ്ററിംങ് ബിസിനസുള്ള താൻ അവിചാരിതമായാണ് നിർമാതാവ് ആയത്.
തെൻറ അയൽക്കാരനായ ബ്ലസി ആദ്യമായി ചെയ്യാൻ ഒരുങ്ങിയ പ്രൊജക്ടുമായി നിർമാതാക്കെള അന്വേഷിച്ച് നടന്നപ്പോൾ പലരും അതിന് തയ്യാറായില്ല. അങ്ങനെയാണ് സേവി മനോമാത്യുവിനൊപ്പം ‘കാഴ്ച്ച’ എന്ന മമ്മൂട്ടി ചിത്രം ചെയ്തത്. ആദ്യചിത്രം വൻ വിജയമായതോടെ പ്രമുഖർ പിന്നാലെയെത്തി. അങ്ങനെയാണ് നിരവധി ഹിറ്റ് സിനിമകൾ ചെയ്തും. എന്നാൽ സ്പയിനിൽ ഷൂട്ട് ചെയ്ത ‘സ്പാനിഷ് മസാല’ എന്ന ചിത്രം ചെയ്
പ്പോൾ ആറുകോടിയോളം നഷ്ടമായി. സ്പയിനിലെ പ്രൊഡക്ഷൻ യൂണിറ്റിെൻറ നിസഹകരണത്താൽ സംഭവിച്ചതായിരുന്നു അത്.
നഷ്ടം സംഭവിച്ചിട്ടും പിന്തിരിയാതെ വീണ്ടും സിനിമ ചെയ്യാൻ തയ്യാറായപ്പോൾ ദുരനുഭവങ്ങൾ ഉണ്ടായി. പുതിയൊരു പ്രൊജക്ടിനെ കുറിച്ച് പറയാൻ ഒരു പ്രമുഖ യുവതാരത്തിെൻറ ഫോണിൽ പത്ത് തവണ വിളിച്ചിട്ടും എടുത്തില്ല. ഇത്തരത്തിലുള്ള നിരവധി അനുഭവങ്ങൾ. പലതവണ ഇത്തരം അവസ്ഥകൾ ഉണ്ടായപ്പോൾ സിനിമാനിർമ്മാണം നിർത്തി.
സംവിധായകരിൽ പലരും തങ്ങളുടെ പടത്തിെൻറ നിർമ്മാണ ചുമതല സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നത് ട്രെൻഡായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതും വിവിധ ചൂഷണങ്ങൾക്ക് കാരണമായിട്ടുണ്ട്. കുവൈത്തിലും ബഹ്റൈനിലും ഇപ്പോൾ തെൻറ നേതൃത്വത്തിലുള്ള ഹോട്ടലുകൾ പ്രവർത്തിക്കുന്നതായും കാറ്ററിംങ് ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ സംതൃപ്തി ഏറെയുണ്ടെന്നും ഷെഫ് നൗഷാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.