‘ആടുജീവിത’ത്തിലെ ഒമാൻ നടൻ നിരീക്ഷണത്തിൽ; പൃഥ്വിരാജടക്കം സുരക്ഷിതെരന്ന് അണിയറ പ്രവർത്തകർ
text_fieldsമസ്കത്ത്: പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ‘ആടുജീവിത’ത്തിൽ അഭിനയിക്കുന്ന പ്രമുഖ ഒമാൻ നടൻ ഡോ. താലിബ് അൽ ബലൂഷി മുൻകരുതൽ നടപടിയുടെ ഭാഗമായി ജോർദാനിലെ ഹോട്ടലിൽ നിരീക്ഷണത്തിൽ. എന്നാൽ, ആശങ്കപ്പെടാൻ ഒന്ന ുമില്ലെന്നും ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നും സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.
‘കോവിഡ് ഭീതിയെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി ജോർദാനിൽ വിദേശത്തുനിന്ന് എത്തുന്നവരെ 14 ദിവസത്തേക്ക് നിരീക്ഷണത്തിൽ വെക്കുന്നുണ്ട്. അതിെൻറ ഭാഗമായിട്ടാണ് ഡോ. താലിബിനെയും നിരീക്ഷണത്തിലാക്കിയത്. അദ്ദേഹം ഉൾപ്പെടാത്ത സീനുകളുടെ ചിത്രീകരണം പുരോഗമിക്കുന്നുണ്ട്. പൃഥ്വിരാജ് അടക്കമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരുമെല്ലാം സുരക്ഷിതരാണ്’- സിനിമയുടെ അണിയറ പ്രവർത്തകരിലൊരാൾ ‘മാധ്യമം ഓൺലൈനി’നോട് പറഞ്ഞു.
കോവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെട്ട ഒമാനിൽ നിന്ന് വരുന്നതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായിട്ടാണ് ഡോ. താലിബിനെ ജോർദാൻ അധികൃതർ ചാവുകടലിന് അടുത്തുള്ള റമദ പഞ്ചനക്ഷത്ര ഹോട്ടലിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത്. ജോർദാനിൽ ഇതുവരെ കൊറോണ കേസ് സ്ഥിരീകരിച്ചിട്ടില്ല. 30ഓളം പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്.
വിനോദ സഞ്ചാരികളും നിരീക്ഷണത്തിലാണ്. മുൻകരുതൽ നടപടിയെന്ന നിലക്ക് മാർച്ച് 31 വരെ ജോർദാനിൽ ആരോഗ്യ സേവനം ഒഴികെയുള്ള എല്ലാ മേഖലകളുടെയും പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്.
‘ഞാൻ ജോർദാനിൽ മുൻകരുതൽ നടപടിയുടെ ഭാഗമായുള്ള നിരീക്ഷണത്തിലാണ്. ‘ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് എത്തിയത്. സിനിമയുടെ ചിത്രീകരണം വാദി റും എന്ന മരുഭൂമി മേഖലയിൽ പുരോഗമിക്കുന്നുണ്ട്. എല്ലാവരും സുരക്ഷിതരാണ്’ -ഡോ. താലിബിനെ ഉദ്ധരിച്ച് ‘ഒമാൻ ഒബ്സർവർ’ റിപ്പോർട്ട് ചെയ്തു.
ഒരാഴ്ച മുമ്പാണ് ‘ആടുജീവിത’ത്തിെൻറ ചിത്രീകരണം വാദി റും എന്ന സംരക്ഷിത മരുഭൂമി മേഖലയിൽ തുടങ്ങിയത്. അവിടെ ‘ആടുജീവിത’വുമായി ബന്ധപ്പെട്ട ആളുകൾ മാത്രമേയുള്ളൂയെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.