Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനടി സനുഷയെ ട്രെയിനിൽ...

നടി സനുഷയെ ട്രെയിനിൽ ആക്രമിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
നടി സനുഷയെ ട്രെയിനിൽ ആക്രമിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
cancel

കൊച്ചി: യുവനടി സനുഷയെ ട്രെയിനിൽ വെച്ച് ആക്രമിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. തമിഴ്നാട് സ്വദേശി ആന്‍റോ ബോസ് ആണ് പിടിയിലായത്. ഇന്നലെ രാത്രി തിരുവനന്തപുരം-കണ്ണൂർ മാവേലി എക്സ്പ്രസ്സിൽ യാത്ര ചെയ്യവെയാണ് സംഭവം. 

നടിയുടെ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനായിരുന്നു ആന്‍റോ ബോസ്. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്‍റെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്ന് നടി പറഞ്ഞു. ഒടുവില്‍ ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് നടിയുടെ സഹായത്തിന് എത്തിയത്. വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്. റെയില്‍വെ പോലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മാനഭംഗശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

സംഭവം ഞെട്ടലുണ്ടായതിനേക്കാൾ വളരെ വിഷ‍മമാണ് ഉണ്ടാക്കിയതെന്ന് സനുഷ പ്രതികരിച്ചു. ബഹളം വെച്ചിട്ട് ആരും സഹായിക്കാനെത്തിയില്ല. എല്ലാവരും ഫേസ്ബുക്കിൽ മാത്രമേ പ്രതികരിക്കുന്നുള്ളു. നേരിട്ട് ആരും പ്രതികരിക്കാൻ തയാറാകുന്നില്ലെന്നും സനുഷ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanushamalayalam newsmovies newsactress attacked in train
News Summary - One man arrested attacking actress-Movies news
Next Story