സ്പുട്നിക്കാണ് ഹൈൈലറ്റ്; യമണ്ടൻ പ്രേമ കഥയിലെ അതിഥിയെ പരിചയപ്പെടുത്തി ദുൽഖർ
text_fieldsയുവ സൂപ്പർതാരം ദുൽഖർ സൽമാൻ നായകനാകുന്ന ‘ഒരു യമണ്ടൻ പ്രേമ കഥ’ എന്ന ചിത്രത്തിലെ പുതിയ വിശേഷം പങ്കുവെച്ച് താരം. ഷൂട്ടിങ്ങി വേണ്ടി അണിയറ പ്രവർത്തകരെ സഹായിക്കുന്ന ബോട്ട് തൊഴിലാളിയെ കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെയാണ് വിശേഷം പങ്കുവെച്ചത്. ‘‘സ്പുട്നിക്’’ എന്ന ബോട്ട് തൊഴിലാളിയുടെ പേരിെൻറ പിന്നിലെ കഥയുമായാണ് താരമെത്തിയത്.
1957ൽ സോവിയറ്റ് യൂണിയൻ ശൂന്യാകാശത്തേക്ക് പറത്തിയ സ്പുട്നിക് 1െൻറ ഒാർമക്കായാണ് രക്ഷിതാക്കൾ ഇദ്ദേഹത്തിന് സ്പുട്നിക് എന്ന പേരിട്ടതെന്ന് ദുൽഖർ പോസ്റ്റിൽ പറയുന്നു. ദുൽഖർ സലീം കുമാർ, സൗബിൻ ഷാഹിർ, തിരക്കഥാകൃത്തുകളായ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവർക്കൊപ്പം സ്പുട്നിക് നിൽക്കുന്ന ചിത്രമാണ് താരം പുറത്തുവിട്ടത്.
ഇതുവരെയുള്ള സിനിമാ സെറ്റുകളിൽ ഏറ്റവും രസകരമായ അനുഭവമായിരുന്നു ഒരു യമണ്ടൻ പ്രേമ കഥയിലേത്. ഹാസ്യ സാമ്രാട്ടായ സലീം ഏട്ടൻ, എെൻറ മച്ചാനായ സൗബിൻ പിന്നെ അടിപൊളി വിഷ്ണുവും ബിപിനുമാണ് കൂടെയുള്ളതെന്നും ദുൽഖർ പോസ്റ്റിൽ ആരാധകരോട് പറഞ്ഞു. ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആേൻറാ ജോസഫാണ്.
ഒരു വർഷത്തിലധികമായി മലയാള സിനിമാ പ്രേക്ഷകർ ദുൽഖർ ചിത്രത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട്. ഇതിനിടെ ബോളിവുഡിൽ നിന്നും കർവാനും, തെലുങ്കിൽ നിന്ന് മഹാനടിയും എത്തിയിരുന്നു. യമണ്ടൻ പ്രേമകഥയുടെ അവസാന ഷെഡ്യൂളിെൻറ ഷൂട്ടിങ്ങിലാണ് താരമിപ്പോൾ.
തമിഴിൽ വാൻ, കണ്ണും കണ്ണും കൊള്ളയടിത്താൽ, ഹിന്ദിയിൽ സോനം കപൂറിനൊപ്പം സോയാ ഫാക്ടർ എന്നീ ചിത്രങ്ങളാണ് ദുൽഖറിെൻറതായി വരാനുള്ളത്. മലയാളത്തിൽ ശ്രീനാഥ് രാജേന്ദ്രെൻറ സുകുമാരക്കുറുപ്പും ഒരുങ്ങുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.