മസ്തിഷ്ക്കജ്വരം: പി. ബാലചന്ദ്രൻ ആശുപത്രിയിൽ
text_fieldsകോട്ടയം: നടനും തിരക്കഥാ രചയിതാവും നാടകകൃത്തുമായ പി. ബാലചന്ദ്രൻ ഗുരുതരാവസ്ഥയിൽ. വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹത്തെ മസ്തിഷ്കജ്വരം മൂർച്ഛിച്ചതിനെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ ശ്രീലതാ ബാലചന്ദ്രനും മക്കളും ബന്ധുക്കളും ആശുപത്രിയിലുണ്ട്.
കഴിഞ്ഞ തവണ ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ടി.കെ രാജീവ്‌കുമാർ സംവിധാനം ചെയ്ത 'കോളാമ്പി'യിലായിരുന്നു അവസാനമായി അഭിനയിച്ചത്. നാടക–സിനിമാ സംവിധായകൻ, നാടക രചയിതാവ്, അധ്യാപകൻ, അഭിനേതാവ്, നിരൂപകൻ തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രൻ തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലും എം.ജി യൂണിവേഴ്‌സിറ്റി സ്കൂൾ ഒാഫ് ലെറ്റേഴ്സിലും അധ്യാപകനായിരുന്നു. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.