Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപത്​മാവതി ജനുവരി ...

പത്​മാവതി ജനുവരി 26ന്​ റിലീസ്​ ചെയ്യുമെന്ന്​ റിപ്പോർട്ട്​

text_fields
bookmark_border
Rani Padmavaty
cancel

ന്യൂഡൽഹി: സഞ്​ജയ്​ ലീല ബൻസാലിയുടെ സംവിധാനത്തിൽ ദീപിക പദുക്കോൺ നായികയായെത്തുന്ന പത്​മാവതി ജനുവരി 26ന്​ റിലീസ്​ ചെയ്യുമെന്ന്​ റിപ്പോർട്ട്​. മുംബൈ മിറർ ദിനപത്രമാണ്​ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. ചില രംഗങ്ങൾ ഒഴിവാക്കിയാൽ സിനിമക്ക്​ സർട്ടിഫിക്കറ്റ്​ നൽകാമെന്ന്​  നേരത്തെ സെൻസർ ബോർഡ്​ അറിയിച്ചിരുന്നു​. ഇൗ നിബന്ധന സിനിമയുടെ അണിയറ പ്രവർത്തകർ അംഗീകരിച്ചുവെന്നാണ്​ സൂചന.

അതേ സമയം, സിനിമയുടെ റിലീസിനെ സംബന്ധിച്ച്​ പ്രതികരിക്കാൻ സഞ്​ജയ്​ ലീല ബൻസാലിയോ നിർമാതാക്കളായ വിയാകോം 18 പിക്​ചേഴ്​സോ തയാറായിട്ടില്ല. 18 ദിവസത്തിനുള്ളിൽ സിനിമ റിലീസ്​ ചെയ്യാനുള്ള പ്രവർത്തനങ്ങളുമായി ഇവർ മുന്നോട്ട്​ പോവുന്നുവെന്നാണ്​ റിപ്പോർട്ടുകൾ. പത്​മാവതി തിയേറ്ററുകളിലെത്തുന്നതിനാൽ  ജനുവരി 26ന്​ പുറത്തിറങ്ങാനുള്ള ചില ബോളിവുഡ്​ ചിത്രങ്ങളുടെ റിലീസ്​ മാറ്റിയിട്ടുണ്ട്​. 

എന്നാൽ, ഭേദഗതികളോടെ സിനിമയുടെ റിലീസ്​ അനുവദിക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന്​ പത്​മാവതിക്കെതിരെ പ്രക്ഷോഭം നടത്തുന്ന രജ്​പുത്​ കർണിസേന വ്യക്​തമാക്കി. സിനിമയുടെ റിലീസ്​ മൂലമുണ്ടാകുന്ന പ്രശ്​നങ്ങൾക്ക്​ സെൻസർ ബോർഡും ബി.ജെ.പി സർക്കാറും മാത്രമായിരിക്കും ഉത്തരവാദികളെന്നുമാണ്​ സംഘടന വ്യക്​തമാക്കിയിട്ടുള്ളത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deepika PadukonemoviesPadmavathimalayalam newsRelese date
News Summary - Padmavathy Relese on januvary 26-Movies
Next Story