പത്മാവതി വിവാദം: സിനിമ കാണാതെ വിമർശിക്കുന്നത് അസഹിഷ്ണുതയെന്ന് യെച്ചൂരി
text_fieldsന്യൂഡൽഹി: പത്മാവതി സിനിമ കാണാതെ അതിനെ വിമർശിക്കുന്നത് അസഹിഷ്ണുതയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
സിനിമയിൽ എന്താണ് ഉള്ളതെന്ന് ആർക്കും അറിയില്ല. സെൻസർ ബോർഡിെൻറ സർട്ടിഫിക്കറ്റ് കിട്ടാതെ സിനിമയുടെ ട്രെയിലർ പോലും റിലീസ് ചെയ്യില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് സിനിമയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ നടക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു.
ഹിറ്റ്ലറുടെയും മുസോളിനിയുടെയും സ്വകാര്യ സേനകൾ പ്രവർത്തിക്കുന്നത് പോലെയാണ് സിനിമക്കെതിരെ രംഗത്തെത്തുന്നവരുടെയും രീതിയെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. സിനിമയിൽ അഭിനയിച്ച ദീപിക പദുക്കോണിെൻറ മൂക്കുചെത്തുമെന്നാണ് ചില പ്രക്ഷോഭകർ പറയുന്നത്. ദീപികയുടെ പിതാവിനെ തനിക്ക് നന്നായിട്ടറിയാം. ഇപ്പോൾ പ്രക്ഷോഭം നടത്തുന്നവരെക്കാൾ കുടുതൽ രാജ്യത്തിനായി സേവനം നൽകിയ ബാഡ്മിൻറൺ കളിക്കാരനായിരുന്നു അദ്ദേഹമെന്നും യെച്ചൂരി പറഞ്ഞു.
14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പത്മാവതിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ദീപിക റാണി പദ്മിനിയാകുന്ന ചിത്രത്തിൽ രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഘർഷവുമാണ് സിനിമ. 160 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.