ഹാസ്യപരിപാടിയിൽ അധിക്ഷേപിച്ചെന്ന്; സുരാജിനെതിരെ സന്തോഷ് പണ്ഡിറ്റ് നിയമ നടപടിക്ക്
text_fieldsകോഴിക്കോട്: വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് കാണിച്ച് നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ സന്തോഷ് പണ്ഡിറ്റ് നിയമനടപടിക്ക്. സുരാജ് വിധികർത്താവായി പെങ്കടുത്ത സ്വകാര്യ ചാനലിലെ ഒരു ഹാസ്യ പരിപാടിയിൽ സന്തോഷ് പണ്ഡിറ്റിനെ വ്യക്തിപരമായി അധിക്ഷേപിച്ചു എന്നാണ് പരാതി. ചാനൽ പരിപാടിയിൽ പണ്ഡിറ്റിനെ അനുകരിച്ച് ഒരു കലാകാരൻ എത്തുകയും പരിപാടിയുടെ ആ എപ്പിസോഡിന് വൻ പ്രചാരം ലഭിക്കുകയും ചെയ്തിരുന്നു. ഫേസ്ബുക്കിലൂടെയാണ് പണ്ഡിറ്റ് പ്രതികരിച്ചത്.
നിരവധിപേർ പരിപാടി കണ്ട് നിയമനടപടി സ്വീകരിക്കാൻ തന്നോട് ഉപേദശിച്ചതായി പണ്ഡിറ്റ് കുറിച്ചു. പ്രളയ ബാധിതരെ സഹായിക്കുന്ന പ്രവ൪ത്തനങ്ങളിലായതിനാലാണ് താൻ ഒന്നും ചെയ്യാതിരുന്നതെന്നും പണ്ഡിറ്റ് വ്യക്തമാക്കി.
സന്തോഷ് പണ്ഡിറ്റിെൻറ ഫേസ്ബുക്ക് പോസ്റ്റ്
എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ കഴിഞ്ഞ മാസം ഒരു പ്രമുഖ ചാനലിൽ നടൻ സുരാജ് വെഞ്ഞാറമൂട് പ്രധാന ജഡ്ജായി ഒരു പരിപാടി അവതരിപ്പിച്ചിരുന്നല്ലോ..?
ഇതിന്മേൽ വ്യക്തിന്മേൽ അവർക്കെതിരെ കേസ് ഫയൽ ചെയ്യുവാൻ നിരവധി ആരാധകർ ആവശ്യപ്പെട്ടിരുന്നു.. എന്നാൽ പ്രളയ ബാധിതരെ സഹായിക്കുന്ന പ്രവർത്തനങ്ങളിലായതിനാൽ ഈ വിഷയങ്ങളിൽ ഇടപെട്ട് കേസ് കൊടുക്കുവാൻ വൈകി..
ഇപ്പോൾ ഞാൻ സുരാജ് വെഞ്ഞാറമൂടിനും, ഈ പരിപാടി സംഘടിപ്പിച്ച പ്രധാനപ്പെട്ട ഉത്തരവാദികൾക്കെതിരേയും കേസ് കൊടുക്കുവാൻ തീരുമാനിച്ചു... ഈ കേസിലെ ശരികളും, തെറ്റുകളും ബഹുമാനപ്പെട്ട കോടതി ഇനി തീരുമാനിക്കും...
എന്നെ പിന്തുണക്കുന്ന ഏവർക്കും നന്ദി...
വേദനിക്കുന്നവെൻറ കണ്ണീരൊപ്പുന്നവനാണ് യഥാർത്ഥ കലാകാരൻ... മറ്റുള്ളവരെ പാര വെച്ച് കണ്ണീര് കുടിപ്പിക്കുന്നവനല്ല കലാകാരൻ... സംസ്ഥാന അവാർഡും, ദേശീയ അവാർഡും, ഓസ്കാർ അവാർഡും ഒക്കെ കിട്ടുന്നത് നല്ലതാണ്..അതിനേക്കാൾ നല്ലതാണ് മനുഷ്യത്വമുള്ള ഒരു മനുഷ്യനാകുന്നത്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.