അവരെ തൂക്കിലേറ്റൂ- ജയസൂര്യ, ഞാൻ ലജ്ജിക്കുന്നു- പാർവതി
text_fieldsകശ്മീർ: ക്രൂരമായ ബലാത്സംഗത്തിനിരയായി എട്ടുവയസ്സുകാരി കൊലചെയ്യപ്പെട്ട സംഭവത്തിൽ ശക്തമായി പ്രതികരിച്ച് സിനമാതാരങ്ങളായ ജയസൂര്യയും പാർവതിയും. അവരെ തൂക്കിക്കൊല്ലൂ എന്ന പ്ലക്കാർഡ് പിടിച്ച് മകൾ വേദയുമൊത്തുള്ള ചിത്രമാണ് ജയസൂര്യ സാമൂഹ്യ മാധ്യമമായ ഫേസ്ബുക്കിൽ പങ്കുവെച്ചത്.
ഞാൻ ഹിന്ദുസ്ഥാൻ ഞാൻ ലജ്ജിക്കുന്നു, എട്ടുവയസ്സുകാരി ക്രൂരമായ ബലാത്സംഗം ചെയ്യപ്പെട്ടു, ‘ദേവി’സ്ഥാൻ അമ്പലത്തിൽ കൊല്ലപ്പെട്ടു എന്ന പ്ലക്കാർഡ് കയ്യിലേന്തി നടി പാർവതിയും പ്രതികരിച്ചു. ദേശീയ പുരസ്കാരം ലഭിച്ച സാഹചര്യത്തിലാണ് പാർവതിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാകുന്നു.
ഇന്ത്യയൊട്ടാതെ പ്രതിഷേധം ആളിക്കത്തുേമ്പാൾ കായിക മേഖലയിൽ നിന്നും സിനിമാ മേഖലയിൽ നിന്നും പലരും പ്രതിഷേധങ്ങളിൽ അണിചേരുന്നുണ്ട്. കുറ്റം ചെയ്തവരെ ശിക്ഷിക്കാൻ സർക്കാറിനെ വെല്ലുവിളിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ.
Indian consciousness was raped in Unnao and then in Kathua. It’s now being murdered in corridors of our stinking systems. Come on ‘Mr System’, show us if you have the balls to punish the perpetrators, I challenge you. #KathuaMurderCase #UnnaoRapeCase
— Gautam Gambhir (@GautamGambhir) April 12, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.