കസബയെ അല്ല, സ്ത്രീ വിരുദ്ധത മഹത്വവത്കരിക്കുന്നതിനെയാണ് വിമർശിച്ചത് -പാർവതി
text_fieldsമമ്മൂട്ടി ചിത്രം കസബയിലെ സംഭാഷണങ്ങൾ വിമർശിച്ചതിന്‍റെ പേരിൽ പാർവതിക്ക് നേരെ സമൂഹ മാധ്യമങ്ങളിലൂടെ അക്രമണമുണ്ടായിരുന്നു. സംഭവത്തിൽ വിശദീകരണവുമായി പാർവതി വീണ്ടും രംഗത്തെത്തി. സ്ത്രീ വിരുദ്ധ കഥാപാത്രങ്ങളെയല്ല അവയെ മഹത്വവത്കരിക്കുന്നത് ശരിയല്ല എന്നാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പാര്‍വതി വ്യക്തമാക്കി.
അവസരം ലഭിച്ചാല്‍ സിനിമാ സംഭാഷണങ്ങളില്‍ നിന്ന് ആദ്യം വെട്ടാന്‍ ആഗ്രഹിക്കുന്ന വാക്കേത്, എന്തുകൊണ്ട് എന്ന ചോദ്യത്തിലായിരുന്നു താരത്തിന്റെ മറുപടി. 2018ല്‍ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒരു അഭിപ്രായത്തില്‍ നിന്നാണ് ഈ ചോദ്യം വരുന്നത്. സിനിമയില്‍ സ്ത്രീ വിരുദ്ധമായും സഭ്യമല്ലാതെയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ പാടില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു.
സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന കഥാപാത്രങ്ങളാകുമ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ വേണ്ടി വരും. പക്ഷേ അത്തരം കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും മഹത്വവത്കരിച്ചും മാതൃകയാക്കിയും കാണിക്കുന്നത് ശരിയില്ല എന്നാണ് പറഞ്ഞതെന്നും പാര്‍വതി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.