മമ്മുട്ടിയെ വിമർശിച്ചിട്ടില്ലെന്ന് പാർവതി
text_fieldsകസബ വിവാദം സിനിമ മേഖലയിൽ സജീവ ചർച്ചയാവുേമ്പാൾ നയം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടി പാർവതി. മമ്മൂട്ടിയെ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നും തെൻറ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ദി സ്ക്രോളിലെ ലേഖനത്തിലുടെ പാർവതി വ്യക്തമാക്കുന്നു.
സത്യത്തിൽ, ഞാൻ അദ്ദേഹത്തെ നല്ലൊരു നടന്‍ എന്നാണ് വിളിച്ചത്. അദ്ദേഹത്തെ ഞാന്‍ ബഹുമാനിക്കുന്നു. മമ്മുട്ടിയെ വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ല. പക്ഷേ, സംഭാഷണം പുറത്തുവന്നപ്പോൾ പാർവതി മമ്മൂട്ടിയെ വിമര്‍ശിച്ചു എന്ന രീതിയിലാണ് ചില മാധ്യമങ്ങള്‍ വാർത്ത നൽകിയത്. എന്നാൽ, സിനിമയിൽ ഇന്ന് നിലനിൽക്കുന്ന സ്ത്രീ വിരുദ്ധതയെ ആണ് വിമർശിച്ചതെന്നും പാർവതി പറയുന്നു.
രണ്ടോ മൂന്നോ പ്രസിദ്ധീകരണങ്ങള്‍ മാത്രമാണ് വ്യക്തമായി ഇതുസംബന്ധിച്ച വാർത്ത നൽകിയത്. എന്നെ ആക്രമിക്കുന്ന ആളുകൾ മുഴുവൻ റിപ്പോർട്ടും വായിച്ചിരുന്നില്ല. അവർ തലക്കെട്ട് കണ്ടു എന്നെ ആക്രമിക്കാൻ തുടങ്ങി. സിനിമാ രംഗത്തുള്ളവര്‍ പോലും തന്നെ വിമര്‍ശിച്ചു. ആ വീഡിയോ പൂർണമായും കണ്ടിരുന്നെങ്കിൽ ഇത്തരത്തില്‍ ഒരു വിമര്‍ശം തനിക്ക് നേരിടേണ്ടി വരുമായിരുന്നില്ലെന്നും പാർവതി ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
സര്‍ഗാത്മക സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുകയാണെന്നാണ് എനിക്കെതിരെയുള്ള വിമര്‍ശങ്ങളിലൊന്ന്. ആളുകള്‍ പറയുന്നത് സിനിമ വെറും സിനിമ മാത്രമാണെന്നാണ്. ആയിരക്കണക്കിന് ആളുകള്‍ രണ്ടര മണിക്കൂര്‍ ഒരു ഇരുട്ടുമുറിയിലിരുന്നു ചിരിക്കുകയും കരയുകയും കയ്യടിക്കുകയും അതിനോട് താദാത്മ്യം പ്രാപിക്കുകയും ചെയ്യുമ്പോള്‍ അത് അവരുടെ പൊതുബോധത്തെ സ്വാധീനിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനമാകുന്നു.
ഒരു യാഥാർത്ഥ്യം കാണിക്കാൻ സിനിമക്ക് കഴിയും, എന്നാൽ അങ്ങനെ ചെയ്യാൻ അതിനെ മഹത്വപ്പെടുത്തേണ്ട ആവശ്യമില്ല. ആ ഉത്തരവാദിത്വം അതിെൻറ എഴുത്തുകാരനും സംവിധായകനുമാണ്. എല്ലാറ്റിനുമുപരിയായി,ഒരു താരത്തിന് സ്ക്രീനില്‍ എന്തെങ്കിലും പറയാന്‍ കഴിയുമോ എന്ന കാര്യത്തില്‍ എപ്പോഴും പ്രാധാന്യമുണ്ട്. ഈ അവബോധത്തില്‍ നിന്നുമാണ് ഞാന്‍ സംസാരിച്ചത്. തെൻറ എല്ലാ ചിത്രങ്ങളിലും ഈ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഒരു എഴുത്തുകാരനോ സംവിധായകനോ ഇതിന് പ്രശ്നമുണ്ടാക്കിയിട്ടില്ലെന്നും പാർവതി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.