ഒരു പഴയ ബോംബ് കഥയുമായി ഷാഫി നായകൻ ബിബിന്‍ ജോര്‍ജ്ജ്
text_fieldsഹിറ്റ് ഫിലിം മേക്കര്‍ ഷാഫി സംവിധാനം ചെയ്യുന്ന ‘ഒരു പഴയ ബോംബ് കഥ’ എന്ന ചിത്രത്തില്‍ ബിബിന്‍ ജോര്‍ജ്ജ് നായകനാവുന്നു. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ബിബിന്‍ ജോര്‍ജ്ജ് നായകനാവുന്ന ഈ ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിന്‍ നായികയാവുന്നു.
കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ബിജുകുട്ടന്‍, ഹരീഷ് കണാരന്‍, വിജയരാഘവന്‍, ദിനേശ് പ്രഭാകര്‍, കലാഭവന്‍ ഹനീഫ്, സോഹന്‍ സീനുലാല്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഷഫീര്‍ റഹ്മാന്‍, സേതു ലക്ഷ്മി, തുടങ്ങിയവര്‍ക്കൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്‍ അതിഥി താരമായി പ്രത്യക്ഷപ്പടുന്നു.
യു ജി എം എൻറര്ടെെയ്ന്മെൻറിെൻറ ബാനറിര്‍ ഡോക്ടര്‍ സക്കരിയ തോമസ്, ആല്‍വിന്‍ ആൻറണി, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിെൻറ കഥ, തിരക്കഥ, സംഭാഷണം ബിഞ്ജു ജോസഫ്, സുനില്‍ കര്‍മ്മ എന്നിവരാണ് തയ്യാറാക്കിയിരിക്കുന്നത്.വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണം നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.