ആരോഗ്യനില മോശം; നാദിർഷയെ ചോദ്യം ചെയ്യാനായില്ല
text_fieldsആലുവ: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയെ വിശദമായി ചോദ്യം ചെയ്യാനുള്ള പൊലീസ് നീക്കം വിജയിച്ചില്ല. ആരോഗ്യനില മോശമായതിനെ തുടർന്ന് ചോദ്യം ചെയ്യൽ മാറ്റിവെക്കുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീേട്ടാടെ ചോദ്യംചെയ്യലിന് ഹാജരാകാമെന്ന് നാദിർഷ പിന്നീട് അറിയിച്ചെങ്കിലും മറ്റൊരു ദിവസമാകാമെന്നായിരുന്നു പൊലീസിെൻറ മറുപടി.
വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് ഹൈകോടതി നിർദേശപ്രകാരം നാദിർഷ ചോദ്യം ചെയ്യലിന് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരായത്. ചോദ്യം ചെയ്യൽ തുടങ്ങുന്നതിന് മുമ്പുതന്നെ നാദിർഷയുടെ രക്തസമ്മർദവും പ്രമേഹവും കൂടിയ അളവിലായിരുന്നത്രെ. തുടർന്ന് ഡോക്ടർമാരെത്തി പരിശോധിച്ചു. അവരുടെ നിർദേശപ്രകാരം ചോദ്യംചെയ്യൽ തൽക്കാലം വേണ്ടെന്ന്വെക്കുകയായിരുന്നെന്ന് ആലുവ റൂറൽ എസ്.പി എ.വി. ജോർജ് അറിയിച്ചു. ആരോഗ്യനില മെച്ചപ്പെടുമ്പോൾ ചോദ്യം ചെയ്യാമെന്നും ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ആരോഗ്യസ്ഥിതി മെച്ചപ്പെെട്ടന്നും ചില പരിശോധനകൾകൂടി പൂർത്തിയായാൽ വൈകീട്ട് നാലിനുശേഷം എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നും നാദിർഷ പിന്നീട് അറിയിച്ചു. എന്നാൽ, ഇന്നലെത്തന്നെ ചോദ്യം ചെയ്യൽ വേണ്ടെന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് പൊലീസ് നിയമോപദേശം തേടിയതായും സൂചനയുണ്ട്. കഴിഞ്ഞയാഴ്ച നെഞ്ചുവേദനക്ക് ചികിത്സ തേടിയ നാദിർഷ ഞായറാഴ്ചയാണ് ആശുപത്രി വിട്ടത്.
നടിയെ ആക്രമിക്കാൻ ദിലീപിനുവേണ്ടി ക്വട്ടേഷൻ തുക കൈമാറിയത് നാദിർഷയാണെന്ന് മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനി മൊഴി നൽകിയിരുന്നു. നേരേത്ത ദിലീപിനൊപ്പം 13മണിക്കൂറോളം ചോദ്യംചെയ്തപ്പോൾ നാദിർഷ പറഞ്ഞ ചില കാര്യങ്ങളിൽ പിന്നീട് പൊരുത്തക്കേടുകൾ കണ്ടെത്തുകയും ചെയ്തു. ഇതിനെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഇതിനിടെ അദ്ദേഹം മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചു.
എന്നാൽ, അറസ്റ്റിന് ഉദ്ദേശ്യമില്ലെന്ന് പൊലീസ് അറിയിച്ചതിെൻറ അടിസ്ഥാനത്തിൽ ചോദ്യം െചയ്യലിന് ഹാജരാകാന്‍ ഹൈകോടതി ആവശ്യപ്പെടുകയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.