തട്ടിക്കൊണ്ടുപോയ സംവിധായകൻ അവശനിലയില്‍ റോഡരികില്‍
text_fieldsചാലക്കുടി: അക്രമിസംഘം തട്ടിക്കൊണ്ടുപോയ ചലച്ചിത്ര സംവിധായകൻ നിഷാദ് ഹസ്സനെ (30) കൊര ട്ടിയില് കണ്ടെത്തി. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് നിഷാദിനെ കൊരട്ടി പൊലിസ് ചിറ ങ്ങര ഭാഗത്ത് കണ്ടെത്തിയത്. അവശസ്ഥിതിയിലായ ഇയാളെ ചാലക്കുടി താലൂക്ക് ആശുപത്രിയില ് പ്രവേശിപ്പിച്ച് പ്രഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ പുറത്തും കൈയിലും മാറത്തും മർദനമേറ്റതിെൻറ പാടുകള്‍ ഉണ്ട്. നിഷാദിെൻറ ഭാര്യയാണ് ഇയാൾ അവശനിലയിൽ ചിറങ്ങര ഭാഗത്തെവിടെയോ ഉണ്ടെന്ന് പൊലീസിനെ ഫോണിൽ അ റിയിച്ചത്.
പരിശോധനക്ക് ശേഷം ഇയാളെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി. ബുധനാഴ്ച പുലര്‍ച്ചെ ഭാര്യ പ്രതീക്ഷയോടൊപ്പം കാറിൽ ഗുരുവായൂരിലേക്ക് പോവുന്നതിനിടയിലാണ് പറ പ്പൂര് മുള്ളുര്ക്കായലിന് സമീപം മറ്റൊരു കാറിലെത്തിയ മുഖം മറച്ച ആക്രമികൾ ഇയാളെ തട്ടിക്കൊണ്ടു പോയത്. പ്രതീക്ഷയെ മർദിക്കുകയും ചെയ്തു.
ക്രൂരമായ മർദനത്തിന് ശേഷം തന്നെ അക്രമികൾ ഉപേക്ഷിക്കുകയായിരുന്നു എന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞു. കാർ തടഞ്ഞ് നിറത്തി അതിൽ കയറിയ നാല് പേർ ഭാര്യയെ ഉപദ്രവിച്ച് വഴിയിൽ തട്ടിയിട്ട ശേഷം തന്നെ കണ്ണുകെട്ടി എവിടെയോ എത്തിച്ച് മുറിയില്‍ പൂട്ടിയിട്ട് മർദിച്ചു എന്ന് നിഷാദ് പൊലീസിനോട് പറഞ്ഞു. അക്രമികൾ ആരാണെന്ന് അറിയില്ല.
വ്യാഴാഴ്ച പുലർന്നപ്പോഴാണ് ചിറങ്ങര ഭാഗത്ത് കാറില്‍ കണ്ണുകെട്ടിയ നിലയിൽ ഇയാളെ ഇറക്കിവിട്ടതത്രെ. അവശതയിലായ താൻ കുറച്ച് ദൂരം നടന്നപ്പോള്‍ വഴിയരികില്‍ കണ്ട വിദ്യാര്‍ഥിയിൽ നിന്ന് ഫോണ്‍ വാങ്ങി ഭാര്യയെ വിളിച്ചു. ഭാര്യ പേരാമംഗലം സി.ഐയെ വിവരം അറിച്ചു.
അദ്ദേഹത്തിെൻറ നിര്‍ദേശപ്രകാരം ഉടന്‍ കൊരട്ടി പൊലീസ് ഇയാളെ തിരഞ്ഞ് കണ്ടുപിടിച്ചു. ചാലക്കുടി താലൂക്ക് ആശുപത്രിയിലാക്കുകയായിരുന്നു. സംഭവത്തിന് തലേദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ പറ്റി ചോദിച്ചാണ് മർദിച്ചതത്രെ. എന്തിനാണെന്നോ ആരാണ് ഇതിന് പിന്നിലെന്നോ അറിയില്ലെന്ന് ഇയാള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
അന്വേഷണം നിഷാദിനെയും സംഘത്തിനെയും കേന്ദ്രീകരിച്ച്
തൃശൂർ: രണ്ട് മണിക്കൂര്‍ ദൈര്‍ഘമുള്ള സിനിമ രണ്ടര മണിക്കൂറിൽ ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ച് റെക്കോഡ് സൃഷ്ടിച്ച സംവിധായകൻ നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയത് സ്വയം െമനഞ്ഞ തിരക്കഥയെന്ന് സൂചന. സാഹചര്യ തെളിവുകളും സാക്ഷികളും ഇല്ലാത്ത സംഭവത്തിൽ പൊലീസ് ആ വഴിക്കാണ് നീങ്ങുന്നത്. അന്വേഷണവും നിഷാദിനെ കേന്ദ്രീകരിച്ചാണ്. പൊലീസിെൻറ സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമെല്ലാം മറുപടി മുഖം മൂടി വെച്ചവർ എന്നാണ്. ഇത് നേരത്തെ തയ്യാറാക്കിയ ഡയലോഗ് ആെണന്ന് പൊലീസ് സംശയിക്കുന്നു.
ഗുരുവായൂരിലേക്കുള്ള യാത്ര, ആളൊഴിഞ്ഞതും സി.സി.ടി.വി സൗകര്യങ്ങൾ ഇല്ലാത്തതുമായ റൂട്ടിൽ നടന്ന സംഭവം, സംസാരിച്ചവർ എന്നിവയെല്ലാം ദുരൂഹത വർധിപ്പിക്കുന്നതിനാൽ കൂടുതൽ അന്വേഷണം കുടിയേ കഴിയൂ എന്ന് പൊലീസ് പറഞ്ഞു. മുൻ നിർമാതാവുമായി തനിക്ക് തർക്കമുണ്ട് എന്ന് വരുത്തി സിനിമ ജനശ്രദ്ധയിൽ കൊണ്ടുവരാനുള്ള നാടകമാണ് ഇതെന്ന് സംഭവ ദിവസം തന്നെ പ്രചാരണമുയർന്നിരുന്നു. ഇതിെൻറ നിജസ്ഥിതി അറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
മുൻ നിർമാതാവുമായി കൂട്ടിയിണക്കാനുള്ളതൊന്നും പൊലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല. സംഭവം റിഹേഴ്സലോടെയാണ് തിരക്കഥ യാഥാർഥ്യമാക്കിയതെന്നും സംശയമുണ്ട്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള സിനിമ രണ്ടര മണിക്കൂർ കൊണ്ടാണ് നിഷാദ് ഹസനും സംഘവും റീ ടേക്കുകളില്ലാതെ തീർത്തത്. മുൻനിര സംവിധായകരിൽ പോലും അപൂർവം പേർ മാത്രമേ വലിയ ആൾക്കൂട്ടത്തെ വെച്ച് ഷൂട്ടിങ് നടത്താൻ ധൈര്യപ്പെടാറുള്ളൂ. അതാണ് തെൻറ കന്നി ചിത്രത്തിൽ നിഷാദ് ചെയ്തത്.
ചിത്രത്തിെൻറ െട്രയ്ലറിന് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യത കിട്ടിയിരുന്നു. നൗഷാദുമായി ബന്ധെപ്പട്ടവർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ മൊബൈൽ ഫോൺ കോളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.