Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനടിയെ ആക്രമിച്ച കേസ്​:...

നടിയെ ആക്രമിച്ച കേസ്​: ദിലീപിന്‍റെ ബന്ധുക്കളെ ചോദ്യം ചെയ്‌തു

text_fields
bookmark_border
madhu
cancel

ആലുവ: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് റിമാഡിൽ കഴിയുന്ന നടൻ ദിലീപി​​െൻറ ബന്ധുക്കളെ ചോദ്യം ചെയ്‌തു. ബുധനാഴ്‌ച ആലുവ പൊലീസ് ക്ലബിലാണ് ഇവരെ ചോദ്യം ചെയ്‌തത്‌.

ദിലീപി​​െൻറ സഹോദരീഭർത്താവ് ഉൾപ്പെടെയുള്ളവരുടെ മൊഴിയാണ്​ പൊലീസ് രേഖപ്പെടുത്തിയത്. ഉച്ചക്ക് 12ഓടെയാണ് സഹോദരീഭർത്താവ് സുരാജ്, മറ്റ് രണ്ട് ബന്ധുക്കൾ എന്നിവരെ ചോദ്യം ചെയ്‌തത്‌. ദിലീപി​െൻറ മിക്ക വ്യവസായ സംരംഭങ്ങളും നോക്കിനടത്തുന്നത് സഹോദരീഭർത്താവാണ്. അതിനാൽ ദിലീപുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ ഇയാൾക്ക് അറിയാമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം. ഗൂഢാലോചന സംബന്ധിക്കുന്ന ചില കണ്ണികൾ കൂട്ടിയോജിപ്പിക്കാനുള്ള ചോദ്യംചെയ്യലാണ്​ പൊലീസ് നടത്തുന്നതെന്നറിയുന്നു. രണ്ട് മണിക്കൂറാണ് ബന്ധുക്കളെ ചോദ്യം ചെയ്‌തത്‌. 

ദിലീപി​​െൻറ മുൻ ഭാര്യ മഞ്​ജു വാര്യരുടെ സഹോദരൻ മധു വാര്യരുടെ മൊഴിയും അന്വേഷണസംഘം എടുത്തു. 12.45നാണ് മധു വാര്യർ മൊഴി നൽകാൻ എത്തിയത്. മൊഴി രേഖപ്പെടുത്തി വിട്ടയച്ച എല്ലാവരും ഇപ്പോഴും പൊലീസി​​െൻറ നിരീക്ഷണത്തിലാണ്. ദിലീപി​​െൻറ മനേജർ സുനിൽ രാജി​​െൻറ (അപ്പുണ്ണി) മൊഴി കഴിഞ്ഞദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട്​ പൊലീസിന്​ ലഭിക്കേണ്ട മുഴുവൻ കാര്യങ്ങളും ഇയാളിൽനിന്ന് ലഭിച്ചതായാണ് വിവരം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policeactress attackmalayalam newsmovies newsmadhu wariormanju warior
News Summary - police question manju warrior brother-Movies news
Next Story