ട്രെൻഡിങ്ങായി പ്രേതം 2 ടീസർ
text_fieldsജയസൂര്യയും രജ്ഞിത്ത് ശങ്കറും വീണ്ടും ഒന്നിക്കുന്ന 'പ്രേതം 2' എന്ന ചിത്രത്തിന്റെ ടീസർ യൂടൂബിൽ ട്രെൻഡിങ്ങാവുന ്നു.
ദുർഗ കൃഷ്ണ, സാനിയ ഇയ്യപ്പൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ.
ഡിസംബർ 21ന് റിലീസ് ചെയ്യുന്ന ചിത്രം ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയല്ല. വരിക്കാശ്ശേരി മനയാണ് പ്രധാനലൊക്കേഷൻ. സിദ്ധാർഥ് ശിവ, അമിത് ചക്കാലയ്ക്കൽ, ഡെയിൻ എന്നിവരും ചിത്രത്തിലുണ്ട്.
ക്യാമറ– വിഷ്ണു നാരായണന്, ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍,ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
ഡോൺ ബോസ്കോ എന്ന മനശാസ്ത്രജ്ഞനായി ജയസൂര്യ തിളങ്ങിയ പ്രേതം ഒന്നാം ഭാഗം ബോക്സോഫീസിൽ വിജയമായിരുന്നു. ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, പേളി മാണി, സുനില്‍ സുഖദ, ഷറഫുദ്ദീന്, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്, ധര്മജന് തുടങ്ങി വലിയ താരനിര തന്നെ ഒന്നാം ഭാഗത്തിൽ അണിനിരന്നിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.