പൃഥ്വിരാജിെൻറ ‘രണം’ സെപ്തംബര്‍ ആറിന്
text_fieldsപൃഥ്വിരാജ് നായകനാവുന്ന ആക്ഷൻ സിനിമ ‘രണം’ സെപ്തംബർ ആറിന് തിയേറ്ററുകളിലെത്തും. ഒാണത്തിന് ചിത്രത്തിെൻറ ട്രെയിലർ ഇറങ്ങുമെന്നും സംവിധായകൻ നിർമൽ സഹദേവൻ വ്യക്തമാക്കി. സെൻസറിങ് കഴിഞ്ഞ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. കൂടെ, മൈ സ്റ്റോറി എന്നീ ചിത്രങ്ങൾ ഒരേ സമയം റിലീസ് ചെയ്തതോടെ രണത്തിെൻറ റിലീസ് നീട്ടിവെക്കുകയായിരുന്നു.
അമേരിക്കയായിരുന്നു ചിത്രത്തിെൻറ പ്രധാന ലൊക്കേഷൻ. ഇഷ തല്‍വാറാണ് നായിക. റഹ്മാൻ, അശ്വിന്‍ കുമാർ എന്നിവരെ കൂടാതെ വിദേശ നടീനടന്‍മാരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അമേരിക്കയിലേക്കെത്തുന്ന ഗൂണ്ടാ ഗാങ്ങുകള്‍ തമ്മിലുള്ള പ്രതികാരത്തിെൻറ കഥയാണ് ‘രണം’ പറയുന്നതെന്നാണ് റിപ്പോർട്ട്.
സംവിധായകനായ നിർമൽ സഹദേവൻ തന്നെയാണ് ചിത്രത്തിെൻറ തിരക്കഥയും തയാറാക്കിയത്. രണത്തിെൻറ ടൈറ്റില്‍ ട്രാക്കായി പുറത്തിറക്കിയ വിഡിയോ സോങ് 17 ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്.
മനോജ് കുമാറാണ് ഗാനരചന. ജേക്‌സ് ബിജോയി സംഗീതം. സംഘട്ടനത്തിന് ഏറെ പ്രാധാന്യമുള്ള രണത്തിലെ ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത് ഹോളിവുഡ് ചിത്രങ്ങള്‍ക്ക് സംഘട്ടനമൊരുക്കിയ ക്രിസ്റ്റിയന്‍ ബ്രൂനെറ്റി ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.