പതിനാല് ദിവസങ്ങൾക്ക് ശേഷം പൃഥ്വിയും കുടുംബവും റീ യുണൈറ്റഡ്; സന്തോഷം പങ്കുവെച്ച് താരം
text_fieldsകൊച്ചി: 14 ദിവസങ്ങൾ നീണ്ട ക്വാറൻറീൻ അവസാനിപ്പിച്ച് നടൻ പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങി. രണ്ടാം കോവിഡ് ടെസ്റ്റ് ഫലവും നെഗറ്റീവായതോടെയാണ് താരം വീടണഞ്ഞത്. ‘റീ യുണൈറ്റഡ്’ എന്ന അടിക്കുറിപ്പോടെ ഭാര്യ സുപ്രിയയെയും മകളായ അലംകൃതയെയും ചേർത്തു നിർത്തിക്കൊണ്ടുള്ള ചിത്രവും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് ടെസ്റ്റിെൻറ ഫലം ഫെയ്സ്ബുക്കിലൂടെ പൃഥ്വി പങ്കുവച്ചിരുന്നു. എന്നാൽ, ക്വറൻറീൻ കഴിയാതെ വീട്ടിലേക്ക് മടങ്ങില്ലെന്നായിരുന്നു താരം പറഞ്ഞത്.
ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജും സംഘവും കഴിഞ്ഞ മാസം 22നാണ് കൊച്ചിയിലെത്തിയത്. തുടർന്ന് ക്വാറന്‍റീനിലായിരുന്നു അദ്ദേഹം. മാര്‍ച്ചിലാണ് പൃഥ്വിയും സംഘവും ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് ജോര്‍ദാനിലെത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഷൂട്ടിങ് നിർത്തിവെക്കേണ്ടിവന്നു. ഇതിനിടയില്‍ ചിത്രത്തില്‍ അഭിനയിക്കേണ്ട ഒമാനി താരം ക്വാറന്‍റൈനിലായതും പ്രതിസന്ധിയുണ്ടാക്കി. പിന്നീട് ചിത്രീകരണം പൂര്‍ത്തിയാക്കി.
ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. അമല പോളാണ് ചിത്രത്തിലെ നായിക. നജീബ് എന്ന കഥാപാത്രമായി പൃഥ്വിയെത്തുമ്പോള്‍ ഭാര്യ സൈനുവായിട്ടാണ് അമല അഭിനയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.