സുരക്ഷക്ക് സ്വകാര്യ ഏജൻസി: ദിലീപിന് നോട്ടീസ്
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപ് സ്വകാര്യ ഏജൻസിയുടെ പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയ സംഭവത്തിൽ പൊലീസ് വിശദീകരണം തേടി. ഒപ്പമുള്ള സുരക്ഷാംഗങ്ങളുടെ വിവരങ്ങളും രേഖകളും സുരക്ഷ ഏജൻസിയുടെയും ആയുധങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവയുടെ ലൈസൻസ്, ഏജൻസിയുമായുള്ള കരാറിെൻറ പകർപ്പ് എന്നിവ തിങ്കളാഴ്ച രാവിലെ പത്തിനകം ഹാജരാക്കണമെന്നാണ് ആലുവ ഇൗസ്റ്റ് പൊലീസ് ദിലീപിന് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഗോവ ആസ്ഥാനമായ തണ്ടർഫോഴ്സ് എന്ന സുരക്ഷ ഏജൻസിയിലെ മൂന്നംഗങ്ങളെയാണ് ദിലീപ് സുരക്ഷക്കായി നിയോഗിച്ചത്. ഇവർ സദാസമയവും ദിലീപിനൊപ്പമുണ്ടാകും. ഇവർ സഞ്ചരിച്ച രണ്ട് വാഹനങ്ങൾ ശനിയാഴ്ച കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചിരുന്നു. സ്വകാര്യ സുരക്ഷ ഏജൻസിയുടെ സഹായം തേടിയ നടപടിയിൽ ഇടപെടാനുള്ള പൊലീസിെൻറ അധികാരത്തെ ദിലീപ് ചോദ്യം ചെയ്താകും മറുപടി നൽകുക എന്നാണ് സൂചന. ഇതിന് മുന്നോടിയായി ദിലീപ് നിയമോപദേശം തേടിയതായും അറിയുന്നു. ഇതിനിടെ, ദിലീപ് സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിച്ചതിൽ നിയമപ്രശ്നമുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്. തനിക്ക് എന്തെങ്കിലും സുരക്ഷ ഭീഷണിയുള്ളതായി ദിലീപ് ഇതുവരെ പൊലീസിനെ അറിയിച്ചിരുന്നില്ല.
തണ്ടർഫോഴ്സ് ഉടമ കാസർകോട് സ്വദേശി
കാസര്‍കോട്: നടന് ദിലീപ് സുരക്ഷക്ക് നിയോഗിച്ച സ്വകാര്യ സുരക്ഷാ ഏജന്‍സി തണ്ടര്‍ ഫോഴ്സിെൻറ ഉടമ കാസർകോട് സ്വദേശിയായ മുൻ നാവിക ഉദ്യോഗസ്ഥനാണെന്ന് പൊലീസ് കണ്ടെത്തി. ബീച്ച് റോഡിൽ താമസിക്കുന്ന ഇദ്ദേഹത്തെക്കുറിച്ച് പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഗോവയാണ് ഏജൻസിയുടെ ആസ്ഥാനം. രാജ്യത്ത് 11 സംസ്ഥാനങ്ങളിൽ ഇവർ പ്രവർത്തിക്കുന്നുണ്ട്.
പൊലീസ് സൂപ്രണ്ടായി വിരമിച്ചയാൾക്കാണ് കേരളഘടകത്തിെൻറ മേൽനോട്ടച്ചുമതല. ഇദ്ദേഹം നേരത്തെ കാസർകോട് സർക്കിൾ ഇൻസ്പെക്ടറായി ജോലിചെയ്തിരുന്നു. സംസ്ഥാനത്ത് തൃശൂര്‍, പാലക്കാട് ജില്ലകളില്‍ തണ്ടർ ഫോഴ്സിന് ഓഫിസുകളുണ്ട്. പൊലീസില്‍നിന്ന് വിരമിച്ച ആരോഗ്യമുള്ളവരെയും വിമുക്തഭടന്മാരെയുമാണ് തണ്ടര്‍ഫോഴ്സില്‍ സുരക്ഷാഭടന്മാരായി നിയോഗിക്കുന്നത്. കേരളത്തില്‍ മൂന്നു വ്യവസായികളും ഇവരെ സുരക്ഷാച്ചുമതല ഏൽപിച്ചിട്ടുണ്ട്. റൈഫിളുകൾ ഉപേയാഗിക്കാനുള്ള അനുമതിയോടെയാണ് തണ്ടര്‍ഫോഴ്സ് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.