പൾസർ സുനിയെ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു
text_fieldsകൊച്ചി: നിർമാതാവിെൻറ ഭാര്യയായ നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പൾസർ സുനിയെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. 2011ൽ തിരുവനന്തപുരത്തുനിന്ന് എറണാകുളെത്തത്തിയ നടിയെ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുമായി നടത്തിയ ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ രണ്ടു മുതൽ അഞ്ചുവരെ പ്രതികൾ ചേർന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് കേസ്. മറ്റു പ്രതികളുടെ വിശദാംശങ്ങൾ പൊലീസ് കോടതിയെ അറിയിച്ചിട്ടില്ല.
പൊലീസ് എട്ടു ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും കോടതി അഞ്ചു ദിവസം അനുവദിക്കുകയായിരുന്നു. കസ്റ്റഡിയിൽ ശാരീരിക മാനസിക പീഡനങ്ങൾക്ക് വിധേയമാക്കരുത്, ഒന്നിടവിട്ട ദിവസങ്ങളിൽ പ്രതിയുടെ മെഡിക്കൽ പരിശോധന നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം തുടങ്ങിയ നിർദേശങ്ങളോടെയാണ് കസ്റ്റഡി അനുവദിച്ചത്. പ്രൊഡക്ഷൻ വാറണ്ടിെൻറ അടിസ്ഥാനത്തിൽ ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് സുനിൽ കുമാറിനെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചത്. എന്നാൽ, മജിസ്ട്രേറ്റ് ഇല്ലാത്തതിനാൽ അധികചുമതലയുള്ള അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതിയിൽ ഹാജരാക്കുകയായിരുന്നു.
കസ്റ്റഡി അപേക്ഷ പരിഗണിക്കവെ ഒരു കാര്യം ബോധിപ്പിക്കാനുണ്ടെന്ന് അറിയിച്ച പൾസർ സുനി ‘തന്നെ പല കേസുകളിലും കസ്റ്റഡിയിൽ വാങ്ങി വേറെ കേസുകളിലാണ് ചോദ്യംചെയ്യാൻ െകാണ്ടുപോകുന്നതെന്ന്’ അറിയിച്ചു. ഇക്കാര്യങ്ങൾ അഭിഭാഷകൻ പറഞ്ഞുകൊള്ളുമെന്ന് കോടതി അറിയിച്ചതോടെ പ്രതി മൗനം പാലിച്ചു. തുടർന്നാണ് കസ്റ്റഡി അപേക്ഷയിൽ വാദം തുടങ്ങിയത്.
കസ്റ്റഡി അപേക്ഷയെ ശക്തമായി എതിർത്ത പ്രതിഭാഗം ഇൗ കേസിൽ മാത്രമേ കസ്റ്റഡിയിൽ ചോദ്യംചെയ്യൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനിൽനിന്ന് സത്യവാങ്മൂലം വാങ്ങണമെന്ന് ആവശ്യപ്പെെട്ടങ്കിലും കോടതി അനുവദിച്ചില്ല. കേസുമായി ബന്ധപ്പെട്ട് നടിയുടെ മൊഴി രേഖപ്പെടുത്തിയതായും സംഭവദിവസം താമസിച്ച ഹോട്ടലിെൻറ റൂം രജിസ്റ്റർ ബന്തവസ്സിലെടുത്ത് അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.
കേസിൽ വിശദമായ ചോദ്യംെചയ്യലിനും രണ്ടു മുതൽ അഞ്ചു വരെ പ്രതികളെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്ന എറണാകുളം സെൻട്രൽ സി.െഎ അനന്തലാലിെൻറ അപേക്ഷ പരിഗണിച്ചാണ് മജിസ്ട്രേറ്റ് സലീന വി.ജി.നായർ കസ്റ്റഡി അനുവദിച്ചത്. പ്രതിയെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുക്കേണ്ടതുണ്ട്. പ്രതികൾ സമാനമായ മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ, കൃത്യത്തിൽ കൂടുതൽ പ്രതികൾ പങ്കാളികളായിട്ടുണ്ടോ എന്നിവ പരിശോധിക്കാനും മറ്റ് പ്രതികളുടെ സ്വദേശമായ ചാവക്കാട്, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലും തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച ടെംബോ ട്രാവലർ തമിഴ്നാട്ടിലേക്ക് കടത്തിയതിനാൽ അവിടെയും എത്തിച്ച് വാഹനം കണ്ടെത്തുന്നതിനും തെളിവെടുപ്പ് നടത്തണമെന്നും പൊലീസ് ബോധിപ്പിച്ചു.
2011ൽ പുറത്തിറങ്ങിയ ‘ഒാർക്കുട്ട് ഒരു ഒാർമക്കൂട്ട്’ സിനിമയുടെ ചിത്രീകരണം പുരോഗമിക്കവെയായിരുന്നു തട്ടിക്കൊണ്ടുപോകൽ ശ്രമം നടന്നത്. ഇൗ സിനിമയുടെ നിർമാതാവായ ജോണി സാഗരിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.