കാവ്യയുടെ ഡ്രൈവറായിരുന്നുവെന്ന് പൾസർ സുനിയുടെ മൊഴി
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിെൻറ ഭാര്യയും നടിയുമായ കാവ്യ മാധവെൻറ ഡ്രൈവറായി രണ്ട് മാസത്തോളം ജോലി ചെയ്തിട്ടുണ്ടെന്ന് മുഖ്യ പ്രതി പൾസർ സുനിയുടെ മൊഴി. സുനിയെ അറിയില്ലെന്ന കാവ്യയുടെ വാദമാണ് ഇതോടെ പൊളിയുന്നത്.
കേസുമായി ബന്ധപ്പെട്ട് കാവ്യെയയും മാതാവ് ശ്യാമളയെയും രണ്ടുതവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. സുനിയെ മുൻ പരിചയമില്ലെന്നും പത്രത്തിൽ ചിത്രം കണ്ടുള്ള അറിവ് മാത്രമേയുള്ളൂ എന്നുമാണ് ചോദ്യം ചെയ്യലിൽ ഉടനീളം കാവ്യ പൊലീസിനോട് പറഞ്ഞത്. എന്നാൽ, ദിലീപും കാവ്യയും അവസാനം ഒരുമിച്ച് അഭിനയിച്ച സിനിമയുടെ സെറ്റിൽ സുനി സജീവമായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കാവ്യയുടെ കാക്കനാെട്ട ഒാൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ഏൽപ്പിച്ചതായും സുനി വെളിപ്പെടുത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്തത്. എന്നാൽ, സുനി കടയിലെത്തിയതായി അറിയില്ലെന്ന് പറഞ്ഞ കാവ്യ, സുനിയുമായി ബന്ധപ്പെട്ട പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകിയതുമില്ല. ഇൗ സാഹചര്യത്തിൽ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് സുനിയുടെ വെളിപ്പെടുത്തൽ.
സുനിയുടെ മൊഴിയുടെ ആധികാരികത ഉറപ്പാക്കാൻ കൂടുതൽ പരിശോധനയും കാവ്യയുമായി അടുപ്പമുള്ള ചിലരുടെ ചോദ്യം ചെയ്യലും ആവശ്യമാണെന്നാണ് പൊലീസ് പറയുന്നത്. കാവ്യയെയും ഉടൻ ചോദ്യം ചെയ്തേക്കും. നേരേത്ത 13 മണിക്കൂർ ചോദ്യം ചെയ്തപ്പോൾ സുനിയുമായി ഒരു ബന്ധവുമില്ലെന്നാണ് ദിലീപും പറഞ്ഞത്. പിന്നീട് ദിലീപിെൻറ സിനിമയുടെ സെറ്റിൽ സുനി നിൽക്കുന്ന ചിത്രം ദിലീപിെൻറ അറസ്റ്റിലേക്ക് നയിച്ച നിർണായക തെളിവായി മാറുകയായിരുന്നു.
പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളി
നെടുമ്പാശ്ശേരി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെന്ന സുനിൽകുമാറിെൻറ ജാമ്യാപേക്ഷ അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. ബുധനാഴ്ച വാദം പൂർത്തിയായ ജാമ്യാപേക്ഷയിൽ ശനിയാഴ്ച ഉച്ചക്കുശേഷമാണ് കോടതി വിധി പറഞ്ഞത്. വെള്ളിയാഴ്ച വിധി പറയാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. സുനിൽകുമാറിെൻറ റിമാൻഡ് കാലാവധി ആഗസ്റ്റ് ഒന്നിനാണ് അവസാനിക്കുന്നത്. ഇരുഭാഗത്തെയും അഭിഭാഷകർ ശനിയാഴ്ച കോടതിയിൽ ഹാജരായിരുന്നില്ല.
സുനിക്ക് ജാമ്യം നൽകുന്നത് ദിലീപുമായി ബന്ധപ്പെട്ടവർ ഇയാളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കപ്പെടാനും ഇടയാക്കുമെന്ന് േപ്രാസിക്യൂഷൻ വാദിച്ചു. സുനി മുമ്പ് പലരെയും ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസുകളും ജാമ്യം നിഷേധിക്കാൻ കാരണമായി.സുനി ജയിലിൽനിന്ന് എഴുതിയ കത്തിൽ ദിലീപിനെ േദ്രാഹിക്കണമെന്ന് ആഗ്രഹമില്ലെന്നും പറഞ്ഞ പണം നൽകിയാൽ മതിയെന്നും പറഞ്ഞിരുന്നു. ഇതിൽനിന്നുതന്നെ പ്രതി കൂടുതൽ പണം ലഭിക്കുന്നതിനനുസരിച്ച് തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിൽക്കുമെന്ന് വ്യക്തമാണെന്നും േപ്രാസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.