തൃശൂരുകാർ പറയുന്നു: മ്മ്‌ടെ രാഗം തിയറ്റർ വരുന്നൂണ്ടേ VIDEO
text_fieldsതൃശൂരിെൻറ അടയാളമായ രാഗം തിയേറ്റര്‍ വീണ്ടും വരികയാണ്. തൃശൂരുകാർ ഗൃഹാതുരതയോടെ ഓർക്കുന്ന തിയറ്റർ ഒരു കാലത്ത് ചെറുപ്പക്കാരടക്കമുള്ള തൃശൂരിലെ എല്ലാ ഗഡികളുടെയും ഉൽസവപ്പറമ്പായിരുന്നു. രാഗം തിയറ്ററിറിനോട് തൃശൂരുകാർക്കുള്ള ഇഷ്ടം പറയുന്ന ഹൃസ്വചിത്രം ഒരുക്കിയിരിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ. ബാഡ്‌സ് എൻറർടൈൻമെൻസിെൻറ ബാനറിൽ പാപ്പരാസി മീഡിയ ഒരുക്കുന്ന ചിത്രത്തിെൻറ പേര് 'മ്മ്‌ടെ രാഗം' എന്നാണ്.
നാലുവർഷം വർഷം മുമ്പ് പൂട്ടിയ തിയറ്റർ വീണ്ടും തുറക്കുേമ്പാൾ ഹ്രസ്വ ചിത്രം ഗൃഹാതുതരതയിലേക്കുള്ള സഞ്ചാരമാണ്. പഴയ 25 രൂപ ടിക്കറ്റ് ഇനി ഉണ്ടാവില്ലെങ്കിലും, പുതിയ ആ മേക്കോവർ കാണാൻ തൃശൂർകാർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
1974 ആഗസ്ത് 24 നാണ് "രാഗ'ത്തില്‍ ആദ്യ സിനിമ പ്രദര്‍ശനം നടന്നത്. രാമു കാര്യാട്ടിെൻറ "നെല്ല്'. 50 ദിവസം തുടര്‍ന്ന ആ സിനിമയുടെ പ്രദര്‍ശനത്തിന് പ്രേംനസീര്‍, ജയഭാരതി, അടൂര്‍ ഭാസി, ശങ്കരാടി, രാമു കാര്യാട്ട് തുടങ്ങി നിരവധി പ്രമുഖര്‍ "രാഗ'ത്തിലെത്തിയിരുന്നു.
തുടങ്ങുമ്പോള്‍ നഗരത്തിലെ ഏറ്റവും വലിയ കെട്ടിടമായിരുന്നു രാഗം. ആധുനിക ടെക്നോളജി ഉപയോഗിച്ച് പ്രവര്‍ത്തനമാരംഭിച്ച തിയറ്റര്‍. മലയാള സിനിമാചരിത്രത്തില്‍ എപ്പോഴൊക്കെ പുതുമകളും പരീക്ഷണങ്ങളും പരീക്ഷിക്കുന്നുവോ അപ്പോഴെല്ലാം "രാഗ'ത്തിലാണ് ആ സിനിമ പ്രദര്‍ശനത്തിനെത്തുക. ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം "തച്ചോളി അമ്പു', ആദ്യത്തെ 70 എംഎം ചിത്രം "പടയോട്ടം', ആദ്യത്തെ ത്രീഡി സിനിമ "മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' എന്നിവയെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.