അതിഥി സംസ്ഥാന തൊഴിലാളികളെ ഒാടിക്കണമെന്ന് രാജസേനൻ; വിവാദമായതോടെ ക്ഷമാപണം
text_fieldsകോഴിക്കോട്: അതിഥി തൊഴിലാളികളെ കേരളത്തിൽ നിന്ന് തുരത്തണമെന്ന് പറഞ്ഞ് പുലിവാല് പിടിച്ച് സംവിധായകനു ം ബി.ജെ.പി നേതാവുമായ രാജസേനൻ. അതിഥി സംസ്ഥാന തൊഴിലാളികൾ നാടിന് ആപത്താണെന്നും എത്രയും പെട്ടന്ന് കൊടുക്കാനുള ്ളത് കൊടുത്ത് നാട്ടിൽ നിന്ന് ഒാടിക്കണമെന്നുമായിരുന്നു രാജസേനൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയ ിൽ പറഞ്ഞത്.
അവരെ നമ്മൾ വിളിച്ചിരുന്നത് അന്യസംസ്ഥാന തൊഴിലാളികൾ എന്നായിരുന്നുവെന്നും ഇന്നലെ ചില ചാനലുക ൾ അത് മാറ്റി, അതിഥി തൊഴിലാളികളാക്കിയെന്നും രാജസേനൻ പറഞ്ഞു. ഇവരെ മറ്റു ചിലകാര്യങ്ങള്‍ക്കു വേണ്ടി നമ്മുടെ നാട ്ടിലെ ചിലര്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വിഡിയോയിൽ പറയുന്നുണ്ട്..
പൗര ത്വബില്ലിനെതിരെ ഇവര്‍ നടത്തിയ സമരം, ഇന്നലെ പായിപ്പാട്ട് ഇവര്‍ കാട്ടിക്കൂട്ടിയത്, ഇത്രയും ജാഗ്രതയോടെ ഒരു വ്രതം പോലെ എല്ലാവരും വീട്ടിലിരിക്കുമ്പോള്‍ അതിനെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു അവരുടെ കോപ്രായങ്ങള്‍. അവരുടെ ലക്ഷ്യം ആഹാരവും വെള്ളവും ഒന്നുമല്ല, മറ്റെന്തോ ആണെന്നും രാജസേനൻ പറഞ്ഞു.
എന്നാൽ അതിഥി സംസ്ഥാനങ്ങളിൽ നിന്നും വരുന്ന തൊഴിലാളികളെ വംശീയമായി അധിക്ഷേപിക്കുകയാണ് രാജസേനൻ ചെയ്തതെന്ന് നിരവധി കമൻറുകൾ വരികയും രാജസേനനെതിരെ കേസെടുക്കണമെന്ന തരത്തിലുള്ള ആവശ്യങ്ങൾ ഉയരുകയും ചെയ്ത സാഹചര്യത്തിൽ വിഡിയോ നീക്കം ചെയ്ത് ക്ഷമ ചോദിച്ചുകൊണ്ട് അദ്ദേഹം തന്നെ രംഗത്തുവന്നു.
ഞാൻ പറഞ്ഞ കാര്യങ്ങൾ ഭാരതീയ ജനതാ പാർട്ടിയുടെ നയത്തിൽ പെടുന്നതല്ല. അത് എെൻറ വ്യക്തിപരമായ അഭിപ്രായമാണ്. ഞാൻ നേരത്തെ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞ കാര്യങ്ങളിൽ ചെറിയ തിരുത്തുണ്ട്. ഭാരതീയരായ അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ചല്ല. മറിച്ച്, ഭാരതത്തിന് പുറത്തുനിന്ന് കേരളത്തിലേക്ക് വന്ന് പ്രതിസന്ധിയും തീവ്രവാദവും പരത്തുന്ന ചില ആളുകളെ കുറിച്ചാണ്. തെറ്റിധാരണ പരത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. രാജസേനൻ പറഞ്ഞു.
രാജസേനെൻറ ഫേസ്ബുക്ക് വിഡിയോയിൽ പറയുന്നത് ഇങ്ങനെ :-
21 ദിവസം പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞതനുസരിച്ച് മലയാളി എല്ലാ നഷ്ടങ്ങളും സഹിച്ച് വീട്ടിനുള്ളില്‍ അടച്ചിരിക്കുകയാണ്. അപ്പോഴാണ് ഒരു സംഘം ആളുകൾ ഭക്ഷണമില്ല, വെള്ളമില്ല എന്ന് പറഞ്ഞ് ഇന്നലെ പായിപ്പാട്ട് സമരം ചെയ്യാന്‍ ആരംഭിച്ചത്.
മുമ്പ് അവരെ നമ്മള്‍ വിളിച്ചിരുന്നത് അന്യസംസ്ഥാന തൊഴിലാളികള്‍ എന്നാണ്. എന്നാല്‍ ഇന്നലെ പെട്ടന്ന് ചില ചാനലുകള്‍ ഇവരെ അതിഥി തൊഴിലാളികള്‍ ആക്കി. അതിഥി എന്ന വാക്കിന്റെ അര്‍ഥം വീട്ടില്‍ വരുന്ന വിരുന്നുകാരൊന്നൊക്കെയാണ്. ശമ്പളം കൊടുത്തിട്ടാണോ അതിഥികളെ വീട്ടിലേയ്ക്കു ക്ഷണിക്കുന്നത് ? നമ്മുടെ നാട്ടിലെ ചിലര്‍ ഇവരെ മറ്റു ചിലകാര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പ്രത്യേകിച്ച്, പൗരത്വബില്ലിനെതിരെ ഇവര്‍ നടത്തിയ സമരം, ഇന്നലെ ഇവര്‍ കാട്ടിക്കൂട്ടിയത്, ഇത്രയും ജാഗ്രതയോടെ ഒരു വ്രതം പോലെ എല്ലാവരും വീട്ടിലിരിക്കുമ്പോള്‍ അതിനെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു ഇന്നലെ ഇവരുടെ കോപ്രായങ്ങള്‍. അപ്പോള്‍ അവരുടെ ലക്ഷ്യം ആഹാരവും വെള്ളവും ഒന്നുമല്ല, മറ്റെന്തോ ആണ്.
ഒരു പത്തുവര്‍ഷം മുമ്പ് നാട്ടിലെ ഏത് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചാലും നമുക്ക് ഒരസുഖവും വരില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അന്യസംസ്ഥാന തൊഴിലാളികളെ ഹോട്ടലില്‍ കയറ്റിയതോടുകൂടി ഹോട്ടലിന്റെ അന്തരീക്ഷം വൃത്തിഹീനമായി മാറി. കാരണം തുച്ഛമായ ശമ്പളത്തിൽ അവർ നിന്നോളും. നമ്മള്‍ ആലോചിക്കേണ്ടത് ഓരോ മലയാളിയുടെയും തൊഴില്‍ സാധ്യതയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഒരപേക്ഷ ഉണ്ട്. ദയവായി അങ്ങ് ഇവരെ ഇവിടെ നിന്നു പുറത്താക്കണം. അതിന് ഇതിലും നല്ല സന്ദര്‍ഭം കിട്ടില്ല. കൂടെ ഉള്ള ചിലർ അങ്ങയെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടാകാം. ദയവായി വീണ്ടും അപേക്ഷിക്കുകയാണ്. ഈ അന്യസംസ്ഥാന തൊഴിലാളികള്‍ നാടിന് ആപത്താണെന്ന് പല വേദികളിലും ഇതിനു മുമ്പും ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അത് സത്യമായിക്കൊണ്ടിരിക്കുന്നു. എത്രയും പെട്ടന്ന് വേണ്ടതൊക്കെ കൊടുത്ത് ഇവരെ ഈ നാട്ടില്‍ നിന്നും ഓടിക്കണം. ഇതൊരു അപേക്ഷയായി എടുക്കണം -രാജസേനൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.