ഞാനൊരു കറകളഞ്ഞ ആർ.എസ്.എസുകാരൻ; വർഗീയ മുതലെടുപ്പ് വേണ്ട: രാജസേനൻ
text_fieldsദേശീയ പുരസ്കാര വിവാദവുമായി ബന്ധപ്പെട്ട തെൻറ പ്രതികരണത്തിൽ വർഗീയമായി മുതലെടുപ്പ് നടത്തേണ്ടെന്ന് സംവിധായകൻ രാജസേനൻ. താെൻറ അഭിപ്രായത്തിന് ലഭിച്ച കമൻറുകൾ തീർത്തും അനാരോഗ്യകരമായിരുന്നുവെന്നും രാജസേനൻ പറഞ്ഞു. ഫഹദ് ഫാസിൽ പുരസ്കാരം സ്വീകരിക്കാത്തതിനാലാണ് താൻ വിമർശിച്ചതെന്ന തരത്തിലുള്ള കമൻറുകൾ കപടമാണ്. തെൻറ ഏറ്റവും പ്രിയപ്പെട്ട നടനാണ് ഫഹദെന്നും രാജസേനൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
ഏത് കാര്യത്തിലും മതം നോക്കുകയാണെങ്കില്‍ ഞാന്‍ കമ്മ്യൂണിസ്‌റ്റോ കോണ്‍ഗ്രസുകാരനോ ആകേണ്ടിയിരുന്നു. ‘ഞാന്‍ ഒരു കറകളഞ്ഞ ബി.ജെ.പിക്കാരനാണ്. നിങ്ങളുടെ ഭാഷയില്‍ ആര്‍.എസ്.എസിനെ മനസ്സില്‍ വച്ച് പൂജിയ്ക്കുന്ന സംഘി’ രാജസേനൻ പ്രതികരിച്ചു.
ദേശീയ പുരസ്കാരം വേണ്ടെന്ന് വെച്ചത് രാഷ്ട്രീയ മുതലെടുപ്പാണെന്നായിരുന്നു രാജസേനെൻറ പ്രതികരണം. ചില രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലൊക്കെ വിശ്വസിക്കുന്നവരാണ് അവാര്‍ഡ് വേണ്ടെന്ന് വെച്ചതെന്നും പുരസ്കാരം സ്വീകരിക്കാതെ ഇവർക്ക് വേണ്ടി കയ്യടിച്ച പൊതുജനത്തെ കഴുതകളാക്കുകയായിരുന്നുവെന്നും രാജസേനൻ പറഞ്ഞിരുന്നു.
രാജസേനെൻറ പോസ്റ്റിന് താഴെ നിരവധിപേരാണ് വിമർശനവുമായി രംഗത്തുവന്നത്. തുടർന്ന് ട്രോളുകളും വിമർശന പോസ്റ്റുകളും സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞതോടെ മറുപടിയുമായി രാജസേനൻ വീണ്ടുമെത്തിയത്. കളിയാക്കുമ്പോള്‍ ആരോഗ്യപരമായി കളിയാക്കൂ. വര്‍ഗീയവാദിയായി മുദ്ര കുത്താനൊന്നും നോക്കേണ്ട. കേരളത്തില്‍ ഈ കപടതകള്‍ ഇനി വിലപ്പോകില്ലെന്നും രാജസേനന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.