രാജാവിന്റെ മകനിൽ മമ്മൂട്ടി ഇല്ലാതായതെങ്ങനെ?
text_fieldsമലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ ‘രാജാവിന്റെ മകൻ‘ സിനിമയിൽ ആദ്യം നിശ്ചയിച്ചിരുന്നത് മമ്മൂട്ടിയെയാണെന്നും എന്നാൽ, അദ്ദേഹത്തെ നിഷ്കരുണം ഒഴിവാക്കിയാണ് മോഹൻലാലിനെ നായകനാക്കിയതെന്നും വെളിപ്പ െടുത്തൽ. സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ ഡെന്നീസ് ജോസഫ് മാധ്യമം ആഴ്ചപ്പതിൽ എഴുതുന്ന ‘നിറക്കൂട്ടുകളില ്ലാതെ’ എന്ന ആത്മകഥാ പരമ്പരയിലാണ് ഇതിനെപ്പറ്റി തുറന്നു പറയുന്നത്.
ഡെന്നീസ് ജോസഫ് എഴുതുന്നതിങ്ങനെയാണ്: ‘‘തമ്പി കണ്ണന്താനത്തെ ഞാൻ പരിചയപ്പെടുമ്പോൾ അദ്ദേഹം ചെയ്തുകൊണ്ടിരുന്ന പടം മമ്മൂട്ടി നായകനായ ‘ആ നേരം അൽപദൂരം’ ആയിരുന്നു. അതൊരു സാമ്പത്തിക പരാജയമായിരുന്നു. പക്ഷേ, ‘ആ നേരം അൽപ ദൂരം’ പരാജയപ്പെട്ടതോടുകൂടി വീണ്ടും ഒരു പരാജിതന്റെ കൂടെ സിനിമ ചെയ്യാൻ മമ്മൂട്ടി മടിച്ചു. മമ്മൂട്ടി അന്ന് വിജയംവരിച്ചുനിൽക്കുന്ന ഹീറോ ആണ്. മമ്മൂട്ടിക്ക് കഥ വളരെ ഇഷ്ടമായിരുന്നു. എന്നെ ജോയിക്ക് പരിചയപ്പെടുത്തിയ ആൾ മമ്മൂട്ടിയാണ്. അങ്ങനെ എന്നെ നൂറുശതമാനം സമ്മതാണ്. പക്ഷേ, തമ്പിയുടെ പടത്തിൽ അഭിനയിക്കാൻ മമ്മൂട്ടി എന്തോ വിസമ്മതിച്ചു. തമ്പിക്ക് വാശിയായി. മോഹൻലാലിനെ വെച്ച് ആ സിനിമ എടുക്കും എന്ന് തമ്പി തീരുമാനിക്കുന്നു. ലാലിനോടും നല്ല അടുപ്പമുണ്ട്. മോഹൻലാൽ അന്ന് സൂപ്പർ സ്റ്റാറായിട്ടില്ല. എന്നാൽ, മമ്മൂട്ടി കഴിഞ്ഞാൽ അടുത്ത താരം എന്ന നിലയിൽ തിരക്കുള്ള നായകനാണ്.’’
തമ്പി കണ്ണന്താനം മോഹൻലാലിനെ നിശ്ചയിച്ചെങ്കിലും അതൊന്നും അറിയാതെ മമ്മൂട്ടി വന്ന് ‘രാജാവിന്റെ മകനിലെ’ ഡയലോഗുകൾ പറഞ്ഞു പഠിച്ചതിനെപ്പറ്റിയും ഡെന്നീസ് ജോസഫ് എഴുതുന്നു. എന്നാൽ തന്റെ പടത്തിൽ മമ്മുട്ടി വേണ്ടെന്ന് തമ്പി കണ്ണന്താനം കർശനമായി പറഞ്ഞു. തമ്പി ധീരമായി പലതും പരിത്യജിച്ചാണ് ‘രാജാവിന്റെ മകൻ’ ചെയ്തത് എന്നും തിരക്കഥാ കൃത്ത് പറയുന്നു: തമ്പിയുടെ ഫിയറ്റ് കാർ വിറ്റു. നാട്ടിലുള്ള റബർ തോട്ടം പണയംവെച്ചും വളരെ കഷ്ടപ്പെട്ടാണ് ‘രാജാവിന്റെ മകൻ’’ പൂർത്തിയാക്കുന്നത്.’’ ആ സിനിയിലൂടെ മോഹൻലാൽ സൂപ്പർ സ്റ്റാറായതിനെക്കുറിച്ചും രാജാവിന്റെ മകൻ എന്ന സിനിമയുടെ പിന്നാമ്പുറ കഥകളെക്കുറിച്ചുമാണ് തിങ്കളാഴ്ച വിപണിയിലിറങ്ങുന്ന ‘മാധ്യമം ആഴ്ചപ്പതിപ്പിൽ’ ഉള്ളത്.
കൂടുതൽ വായനക്ക് മാധ്യമം ആഴ്ചപ്പതിപ്പ് കാണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.