പുതിയ രാഷ്ട്രീയ സംസ്ക്കാരം ലക്ഷ്യമെന്ന് രജനീകാന്ത്
text_fieldsചെന്നൈ: തമിഴ്നാട്ടിൽ നൂതന രാഷ്ട്രീയ സംസ്ക്കാരം വളർത്തിയെടുക്കുകയാണ് തെൻറ ലക്ഷ്യമെന്ന് നടനും രജനി മക്കൾ മൺറം നേതാവുമായ രജനീകാന്ത് പ്രസ്താവനയിൽ അറിയിച്ചു. പുതിയ രാഷ്ട്രീയ പാർട്ടിയുടെ ഒൗദ്യോഗിക പ്രഖ്യാപനം നടത്തുന്നതിെൻറ മുന്നോടിയായാണ് രജനീകാന്തിെൻറ പ്രസ്താവന. തെൻറ സംഘടനയിൽ പദവി മോഹവും സാമ്പത്തികനേട്ടവും ആഗ്രഹിച്ച് ആരും വരേണ്ടതില്ല. രസികർ മൺറങ്ങളെ മാത്രം ആശ്രയിച്ച് രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങുന്നത് ബുദ്ധിശൂന്യതയാവും.
ജനപിന്തുണയില്ലാതെ രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാനാവില്ലെന്ന് തിരിച്ചറിയണമെന്നും അനുയായികളെ രജനീകാന്ത് ഉണർത്തി. പ്രവർത്തകർ തങ്ങളുടെ കുടുംബഭദ്രത ഉറപ്പുവരുത്തിയതിനുശേഷം രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങിയാൽ മതി.
40 വർഷം തെൻറ ആരാധകനായി തുടരുന്നുവെന്നത് മാത്രം രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്നതിനുള്ള അംഗീകാരമാവില്ലെന്നും രജനി വ്യക്തമാക്കി. 2017 ഡിസംബർ 31ന് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച രജനി, തെൻറ ജന്മദിനമായ ഡിസംബർ 12ന് പാർട്ടിയുടെ പേരും പതാകയും നയവും പുറത്തിറക്കുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.