നിവിനും ബിജു മേനോനും ഇന്ദ്രജിത്തും; രാജീവ് രവിയുടെ തുറമുഖം ഫസ്റ്റ്ലുക്
text_fieldsകൊച്ചിയുടെ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ കഥയുമായി രാജീവ് രവിയുടെ തുറമുഖം വരുന്നു. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന തുറമുഖം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. നിവിന്‍ പോളിക്ക് പുറമേ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച നിമിഷ സജയന്, ബിജു മേനോന്, ഇന്ദ്രജിത്ത്, അര്ജുന് അശോകന്, പൂര്‍ണിമ ഇന്ദ്രജിത്ത്, മണികണ്ഠന് ആചാരി എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെക്കേപ്പാട്ട് ഫിലിംസിന് വേണ്ടി സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന സിനിമയുടെ കഥ എഴുതിയത് ഗോപന് ചിദംബരമാണ്.
1950കളില്‍ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന 'ചാപ്പ' സമ്പ്രദായത്തിനെതിരെ തൊഴിലാളികള്‍ നടത്തിയ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് തുറമുഖം ഒരുക്കുന്നതെന്നാണ് അണിയറ റിപ്പോര്‍ട്ടുകള്‍. കൊച്ചി തുറമുഖത്തു 1962 വരെ നിലനിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നു ചാപ്പ. തൊഴിലവസരം വിഭജിക്കുന്നതിനുള്ള ഒരു നടപടിക്രമമായി തുടര്‍ന്ന ‘ചാപ്പ’ രക്തചൊരിച്ചിലുകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. പ്രാകൃതമായ ഈ സമ്പ്രദായത്തിനെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ പിന്നീടുണ്ടായി. ഇതുമായി ബന്ധപ്പെട്ടാണ് സിനിമയൊരുങ്ങുന്നത്.
നേരത്തെ ഇതേ പേരില്‍ ഗോപന് ചിദംബരം നാടകം അവതരിപ്പിച്ചിട്ടുണ്ട്. രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വണ്ണും ഉരു ആര്‍ട്ട് ഹാര്‍ബറും കൂടിയായിരുന്നു അന്ന് നാടകത്തിെൻറ നിര്‍മ്മാണം നിര്‍വ്വഹിച്ചിരുന്നത്. ഇതേ നാടകത്തിനാണ് രാജീവ് രവി ചലച്ചിത്ര ഭാഷ്യമൊരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.