സെല്ലുേലായ്ഡ് സ്വപ്നാടകൻ
text_fieldsകോഴിക്കോട്: നിർമാല്യം, പടയോട്ടം, യവനിക, മൈ ഡിയർ കുട്ടിച്ചാത്തൻ, ഒരു വടക്കൻ വീരഗാഥ... മലയാള സിനിമാചരിത്രത്തിലെ ശ്രദ്ധേയമായ സൃഷ്ടികൾക്ക് കാമറ ചലിപ്പിച്ച രാമചന്ദ്രബാബുവിെൻറ വിയോഗത്തോടെ നഷ്ടമാവുന്നത് പ്രഗല്ഭനായ സാേങ്കതിക വിദഗ്ധനെ. ബ്ലാക്ക് ആൻഡ് െവെറ്റിൽ തുടങ്ങിയ സിനിമാപ്രവർത്തനത്തിൽ എക്കാലത്തും ‘അപ്ഡേറ്റഡ്’ ആയിരുന്നു ഈ കലാകാരൻ. സിനിമാഭ്രാന്തിനൊടുവിൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പഠിച്ചിറങ്ങിയ രാമചന്ദ്രബാബു ജോൺ അബ്രഹാമിെൻറ ‘വിദ്യാർഥികളേ ഇതിലേ ഇതിലേ’ എന്ന ചിത്രത്തിലാണ് ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകനായത്. പിന്നീട് 134 സിനിമകൾക്കു പിന്നിൽ പ്രവർത്തിച്ചു.
ചെന്നൈ സ്വദേശിയായ രാമചന്ദ്രബാബു മദ്രാസ് ലേയാള കോളജിലാണ് ബിരുദം പൂർത്തിയാക്കിയത്. പടയോട്ടത്തിലൂടെ ‘70 എം.എം’, തച്ചോളി അമ്പുവിലൂടെ ‘സിനിമാസ്കോപ്’, മൈഡിയർ കുട്ടിച്ചാത്തനി’ലൂടെ ‘ത്രീഡി’ എന്നീ സാേങ്കതികവിദ്യകൾ മലയാളികൾക്ക് പരിചയപ്പെടുത്തിയത് ഇദ്ദേഹമായിരുന്നു. ഇത്തരം സാങ്കേതികവിദ്യകൾ ദക്ഷിണേന്ത്യയിൽ പരീക്ഷിച്ചതും മറ്റാരുമായിരുന്നില്ല. എം.ടി. വാസുദേവൻ നായരുടെ ‘നിർമാല്യ’ത്തിലൂടെയാണ് മലയാള സിനിമയിൽ ശ്രദ്ധേയനായത്. രാമചന്ദ്രബാബുവിെൻറ നാലാമത്തെ സിനിമയായിരുന്നു അത്. അന്ന് െസറ്റിൽ ഏറ്റവും പ്രായം കുറഞ്ഞ പിന്നണിപ്രവർത്തകനായിരുന്ന തന്നെ സ്നേഹത്തോടെ അനിയാ എന്നു വിളിച്ച എം.ടിയെക്കുറിച്ച് രാമചന്ദ്രബാബു പിന്നീട് എഴുതിയിട്ടുണ്ട്. നിർമാല്യത്തിന് നിരവധി അവാർഡുകൾ ലഭിച്ചെങ്കിലും ഛായാഗ്രഹണത്തിന് അംഗീകാരം കിട്ടിയിരുന്നില്ല. പിന്നീട് രാമു കാര്യാട്ടിെൻറ ‘ദ്വീപി’ലെ ദൃശ്യങ്ങൾ ഒപ്പിയതിന് സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ എം.ടി അഭിനന്ദനക്കത്ത് അയച്ചിരുന്നു.
രാമു കാര്യാട്ട്, കെ.ജി. ജോർജ്, ഹരിഹരൻ, ഐ.വി. ശശി, മണിരത്നം, ലോഹിതദാസ്, കമൽ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രമുഖർക്കൊപ്പം പിന്നണിപ്രവർത്തകനായിരുന്നു അദ്ദേഹം. കെ.ജി. ജോർജും രാമചന്ദ്രബാബുവും പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സഹപാഠികളായിരുന്നു. ആ സൗഹൃദം മരണംവരെ തുടർന്നു. ‘യവനിക’യിൽ ഗോപി അവതരിപ്പിച്ച തബലിസ്റ്റ് അയ്യപ്പെൻറ ഭാവങ്ങളും കൈവിരൽചലനങ്ങളും ഹൃദ്യമായി രാമചന്ദ്രബാബു ഒപ്പിയെടുത്തപ്പോൾ സിനിമാപ്രേമികൾ എന്നും ഓർക്കുന്ന കഥാപാത്രമായി ഗോപി നിറഞ്ഞാടി. ‘ഒരു വടക്കൻ വീരഗാഥ’യിൽ നിലാവിൽ വെള്ളക്കുതിരപ്പുറത്ത് ഗാംഭീര്യത്തോടെയുള്ള മമ്മൂട്ടിയുടെ വരവ് ഒരിക്കലും മറക്കാനാവില്ല. വിവിധ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലും ജേണലിസം ക്ലാസുകളിലും അനുഭവം പങ്കുവെക്കാനും അദ്ദേഹം സമീപകാലത്ത് സമയം കെണ്ടത്തിയിരുന്നു.
ഈ മാസം ഒമ്പതിന് തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനിടെയാണ് രാമചന്ദ്രബാബുവിെൻറ ജീവിതകഥയായ ‘സെല്ലുലോയ്ഡ് സ്വപ്നാടകൻ’ എന്ന പുസ്തകം പ്രകാശനം ചെയ്തത്. സിനിമാജീവിതത്തിലെ അനുഭവങ്ങൾ സാേങ്കതികപദപ്രയോഗങ്ങളുടെ കനമില്ലാതെ അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിൽ. സമാന്തര സിനിമയിലും വാണിജ്യ സിനിമയിലും ഒരുപോലെ സജീവമായിരുന്നു രാമചന്ദ്രബാബു. കോലങ്ങൾ, മേള, ബന്ധനം, സൃഷ്ടി, അമ്മേ അനുപമേ, ഇതാ ഇവിടെ വരെ, വാടകക്കൊരു ഹൃദയം, നിദ്ര, മര്‍മരം, ഗസൽ, കന്മദം എന്നിവയാണ് ഛായാഗ്രഹണം നിർവഹിച്ച മറ്റു പ്രശസ്ത ചിത്രങ്ങൾ. ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത ‘പ്രൊഫസര്‍ ഡിങ്കെൻറ’ ചിത്രീകരണം പൂർത്തിയായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.