കുത്തിപ്പൊക്കലിെൻറ ഭയാനകമായ വേർഷനുമായി പിഷാരടി
text_fieldsഫേസ്ബുക്കിൽ ഇത് കുത്തിപ്പൊക്കലിെൻറ കാലമാണ്. ജനറേഷൻ മാറിയതോടെ വസ്ത്രധാരണ രീതിയും രൂപവമൊക്കെ മാറ്റി പുത്തൻ ഗെറ്റപ്പിൽ ചെത്തി നടക്കുന്ന യുവാക്കൻമാർക്ക് സ്വന്തം സുഹൃത്തുക്കൾ നൽകുന്ന പണിയായിരുന്നു കുത്തിപ്പൊക്കൽ. അവരുടെ ഹിപ്പി സ്റ്റൈൽ കാലത്തുതൊട്ടുള്ള ഫോേട്ടാകൾ ന്യൂസ് ഫീഡിൽ നിറച്ച് നാണം കെടുത്തുകയാണ് ലക്ഷ്യം.
പൃഥ്വിരാജാണ് കുത്തിപ്പൊക്കലിെൻറ ഏറ്റവും ഭീകരത അനുഭവിച്ച താരം. അജു വർഗീസിനും നല്ല പണിയായിരുന്നു കിട്ടിയത്. മമ്മൂട്ടിയും മോഹൻലാലും വരെ കുത്തിപ്പൊക്കലുകൾക്ക് ഇരയായി. എന്തിന് പറയുന്നു ഫേസ്ബുക്ക് തലവൻ മാർക്ക് സുക്കർബർഗും മുൻ അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമയും മലയാളികളുടെ കുത്തിപ്പൊക്കലിെൻറ രുചിയറിഞ്ഞിരുന്നു.
എന്നാൽ നടനും അവതാരകനുമായ പിഷാരടി സ്വന്തം ഫോേട്ടാ കുത്തിപ്പൊക്കിയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. ഒറ്റക്കുള്ള ഫോേട്ടാക്ക് പകരം കൂടെ പഴയ രണ്ട് സഹപാഠികളുമുണ്ട്. അതിഭീകരമായ കോലത്തിലാണ് മൂവരും ചിത്രത്തിൽ. കൂടെയുള്ള സുഹൃത്തുക്കളുടെ കാര്യമാണ് കുടുതൽ കഷ്ടം. പിഷാരടിയുടെ കൂടെ പഠിച്ച സുജിത് സോമശേഖരൻ, അനീഷ് കെ.എൻ എന്നിവരായിരുന്നു അവർ. സുജിത് ഇപ്പോൾ അഡ്വക്കേറ്റും അനീഷ് പേരുകേട്ട ഷെഫുമാണെന്ന് പിഷാരടി തന്നെ പറയുന്നു.
വർഷങ്ങൾക്ക് മുമ്പ് അതിമനോഹരമായി എടുത്ത ചിത്രങ്ങൾ കാലങ്ങൾ കഴിയുേമ്പാൾ ഒരു കോമഡി ആയി മാറുമെന്ന് പലർക്കും ബോധ്യമായി. അന്ന് അപ്ലോഡ് ചെയ്തതിൽ ഖേദിക്കുന്നു എന്നായിരുന്നു പലരുടെയും കമൻറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.