Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘രണ്ടാമൂഴം’ കേസ്​:...

‘രണ്ടാമൂഴം’ കേസ്​: സംവിധായക​െൻറ അപ്പീലിൽ 15ന്​ വിധി

text_fields
bookmark_border
Randamoozham-mt-sreekumar-menon
cancel

കോഴിക്കോട‌്: എം.ടി. വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ നോവൽ സിനിമയാക്കുന്നത്​ സംബന്ധിച്ച കേസ‌ിൽ മധ്യസ്​ഥനെ നിയമിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി തള്ളിയതിനെതിരെ സംവിധായകൻ വി.എ. ശ്രീകുമാർ മേനോ​​െൻറ അപ്പീലിൽ നാലാം അഡീഷനൽ ജില്ല കോടതി മാർച്ച്​ 15ന്​ വിധിപറയും.​ കേസ്​ മധ്യസ്ഥതയിലൂടെ തീർക്കേണ്ടതില്ലെന്ന്​ മുൻസിഫ്​ കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ്​ ശ്രീകുമാർ മേനോൻ അപ്പീൽ നൽകിയത്​.

മുൻസിഫ‌് കോടതി ഉത്തരവ‌് ജില്ല കോടതി താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്​. ഇരുഭാഗം അഭിഭാഷകരുടെയും വാദം ശനിയാഴ്​ച കേട്ടശേഷമാണ്​ വിധിപറയാൻ മാറ്റിയത്​. കരാർ കാലാവധി കഴിഞ്ഞിട്ടും ശ്രീകുമാർ മേനോൻ സിനിമ ചിത്രീകരണം തുടങ്ങാത്തതിനാൽ തിരക്കഥ തിരിച്ചുകിട്ടാൻ മുൻസിഫ‌് കോടതിയിൽ എം.ടി ഹരജി നൽകുകയായിരുന്നു.

കേസിൽ മധ്യസ്​ഥത പരിഗണിക്കണമെന്നാണ്​ സംവിധായക​​െൻറ ആവശ്യം. നിശ്ചിത സമയത്തിനകം നടപ്പാകാത്തതിനാൽ കരാർ​ നിലനിൽക്കില്ലെന്നും മധ്യസ്​ഥനെ നിയമിക്കുന്നത്​ നീതിക്ക്​ നിരക്കാത്തതാണെന്നും എം.ടിയുടെ അഭിഭാഷകൻ കെ.ബി. ശിവരാമകൃഷ്​ണൻ വാദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesrandamoozhammalayalam newssreekumar menon
News Summary - randamoozham movie- movies
Next Story