ദേശീയ അവാർഡ്: സാേങ്കതിക രംഗത്തുള്ളവരുടെ വികാരം പങ്കുവെച്ച് റസൂൽ പൂക്കുട്ടി
text_fieldsമുംബൈ: ദേശീയ ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിനെ വിമർശിച്ച് ഒാസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയും രംഗത്ത്. 125 അവാർഡ് ജേതാക്കളിൽ 11 പേർക്ക് മാത്രം രാഷ്ട്രപതിയിൽനിന്ന് പുരസ്കാരം സ്വീകരിക്കാമെന്ന നിർദേശം സിനിമയിലെ ‘സാധാരണക്കാരായ’ സാേങ്കതിക വിഭാഗക്കാരുടെ സന്തോഷ നിമിഷത്തിെൻറ ചിറകരിെഞ്ഞന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പുതിയ തീരുമാനത്തിൽ പ്രതിഷേധിച്ച് 60ൽ അധികം സിനിമ പ്രവർത്തകരാണ് കഴിഞ്ഞ ദിവസത്തെ അവാർഡുദാന ചടങ്ങ് ബഹിഷ്കരിച്ചത്.
താരപദവിക്ക് പകരം കഴിവിനെ അംഗീകരിച്ചിരുന്ന ഒരേയൊരു വേദിയായിരുന്നു ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങെന്നും അതും ഇത്തവണ മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. 125 അവാർഡ് ജേതാക്കൾക്കും ഇത് സവിശേഷ മുഹൂർത്തമാണെന്നാണ് രാഷ്ട്രപതി പ്രസംഗത്തിൽ പറഞ്ഞത്. അത് അങ്ങനെയാകാൻ വഴിയില്ല. ചിലർക്ക് മാത്രമാകും ചടങ്ങ് സവിശേഷമായി മാറിയത്. രണ്ടു ലക്ഷത്തോളം പേർ നേരിട്ട് ജോലി ചെയ്യുന്ന മേഖലയാണ് സിനിമയെന്ന് രാഷ്ട്രപതി തന്നെ പറയുന്നുണ്ട്. ചിലർക്കുമാത്രം രാഷ്ട്രപതിയിൽനിന്ന് അവാർഡ് എന്ന നിബന്ധന വന്നതോടെ, മേൽപറഞ്ഞവർ തഴയപ്പെടുകയായിരുന്നു.
ഇൗ 11 പേരുടെ തെരഞ്ഞെടുപ്പിൽപെട്ടത് താരങ്ങൾ മാത്രമാണ്. ഇതിൽ ഞങ്ങൾക്ക് നിരാശയുണ്ട്. താരങ്ങളും വ്യവസായികളും പരിഗണിക്കുന്നവരല്ല ഞങ്ങൾ. എന്നാൽ, രാഷ്ട്രമെങ്കിലും ഞങ്ങളെ പരിഗണിക്കുമെന്ന് കരുതിയെന്നും റസൂൽ പൂക്കുട്ടി എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.