അതിസുന്ദരമായ ലാൻഡിങ്ങ്; സുഡാനിയെ പുകഴ്ത്തി റിച്ചി സംവിധായകൻ
text_fieldsസൗബിൻ ഷാഹിർ നായകനാവുന്ന പുതിയ ചിത്രം സുഡാനിയെ പുകഴ്ത്തി റിച്ചി സംവിധായകൻ ഗൗതം രാമചന്ദ്രൻ. ചിത്രത്തിെൻറ പ്രിവ്യു ഷോ കണ്ടതിന് ശേഷമായിരുന്നു ഗൗതമിെൻറ പ്രതികരണം. പതുക്കെയാണ് സിനിമയുടെ ടേക്ക് ഒാഫ്. ആകാശത്തിലെത്തുേമ്പാൾ എല്ലാം മറന്ന് കസേരിയിൽ ചാരിയിരുന്ന് നാം സുഡാനി കാണുന്നു. പിന്നീട് അതിസുന്ദരമായ ഒരു ലാൻഡിങ്. സുഡാനി ഫ്രൈം നൈജീരിയയെ കുറിച്ച് ഗൗതം ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ത്യൻ സിനിമക്കായി നവാസുദ്ദീൻ സിദ്ധിഖ് ചെയ്തതാണ് മലയാളത്തിനായി സൗബിൻ ഷാഹീർ ചെയ്യുന്നതെന്നും ഗൗതം പറഞ്ഞു. സിനിമയിലെ സാവിത്രി ശ്രീധരൻ, സർസ ബാലുശ്ശേരി, കെ.ടി.സി അബ്ദുള്ള തുടങ്ങിയവരുടെ പ്രകടനവും മികച്ചതാണെന്നും ഗൗതം വ്യക്തമാക്കി.
മലബാറിലെ ഫുട്ബാൾ പ്രമേയമാക്കി നവാഗതനായ സക്കരിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുഡാനി ഫ്രെം നൈജീരിയ. സൗബിൻ ഷാഹിർ നായകനാവുന്ന ചിത്രത്തിൽ നൈജീരിയൻ നടൻ സാമുവലും വേഷമിടുന്നുണ്ട്. സമീർ താഹിറും ഷൈജു ഖാലിദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.