വ്യാജ ഐഡികള്‍ വഴി അശ്ലീലം പോസ്റ്റ് ചെയ്യുന്നതല്ല പൗരുഷമെന്ന് റിമ
text_fieldsനടിയെ അക്രമിച്ച കേസിൽ നടൻ ദിലീപ് ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോൾ ആലുവ സബ് ജയിലിന് മുന്നിൽ മാത്രമായിരുന്നില്ല സാമൂഹിക മാധ്യമങ്ങളിലും താരത്തെ വരവേറ്റ് നിരവധിപേർ രംഗത്തെത്തിയിരുന്നു. 'യഥാര്‍ഥ ക്വട്ടേഷന്‍ ഇനി കേരളം കാണാനിരിക്കുന്നതേയുള്ളു'വെന്ന ഫേസ്ബുക്ക് വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇതിനെ രൂക്ഷമായി വിമർശിച്ച് നടി റിമ കല്ലിങ്കൽ രംഗത്തെത്തി.
തന്‍റെ സുഹൃത്തായ അക്രമിക്കപ്പെട്ട നടിയും ഈ പോസ്റ്റ് ശ്രദ്ധിച്ചിരുന്നുവെന്നും അതിന്‍റെ സ്‌ക്രീന്‍ ഷോട്ട് അവര്‍ തനിക്ക് അയച്ചുതന്നുവെന്നും റിമ കുറിച്ചു. വ്യാജ ഐഡികള്‍ വഴി അശ്ലീല പോസ്റ്റുകള്‍ ഇടുന്നതല്ല പൗരുഷമെന്നും വീരത്വമെന്നും പുരുഷന്മാര്‍ക്ക്, വിശേഷിച്ചും പുതുതലമുറക്ക് മനസിലാക്കി കൊടുക്കേണ്ടതുണ്ട്. സമൂഹത്തിലെ മോശം പുരുഷന്‍മാരില്‍ നിന്നും നല്ലവരെ സംരക്ഷിക്കണമെന്നും നാം അവര്‍ക്കൊപ്പം നില്‍ക്കണമെന്നും റിമ ആഹ്വാനം ചെയ്തു.
നല്ലവനൊപ്പം എന്ന ഹാഷ്ടോഗോടെയാണ് ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചത്. ആലുവ ജയിലിന് പുറത്ത് മധുരം വിതരണം ചെയ്ത നൂറുപേരല്ല ഈ സമൂഹത്തിലെ യഥാര്‍ഥ പുരുഷന്മാരെന്ന് എന്‍റെ സുഹൃത്തിനെ ബോധ്യപ്പെടുത്താനുള്ള ബാധ്യത നമുക്കുണ്ടെന്നാണ് താന്‍ കരുതുന്നത്. നമുക്ക് സൗഹൃദത്തിലാവേണ്ട, പ്രണയിക്കേണ്ട, ജീവിതം പങ്കുവെക്കേണ്ട, പാനം ചെയ്യേണ്ട, ആഘോഷിക്കേണ്ട പുരുഷന്മാര്‍ തീര്‍ച്ഛയായും ആ കൂട്ടമല്ലെന്നും പറഞ്ഞാണ് റിമ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.