സ്ത്രീകൾക്ക് സുരക്ഷിത തൊഴിലിടം; പുതിയ സംവിധാനവുമായി അഷിഖും റിമയും
text_fieldsസ്ത്രീകൾക്ക് സുരക്ഷിത തൊഴിലിടമൊരുക്കാൻ പുതിയ സംവിധാനം പ്രഖ്യാപിച്ച് നടി റിമ കല്ലിങ്കൽ. തങ്ങളുടെ നിർമാണ കമ്പനിയായ ഒ.പി.എം ഭാവിയിൽ നിർമിക്കുന്ന എല്ലാ സിനിമകളിലും ഒരു ഇേൻറണൽ കംപ്ലൈൻറ് കമ്മിറ്റി പ്രവർത്തിക്കുമെന്ന് റിമ കല്ലിങ്കൽ േഫസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
റിമ കല്ലിങ്കലും ഭർത്താവും പ്രമുഖ സംവിധായകനുമായ ആഷിഖ് അബുവും പങ്കാളികളായ ഒ.പി.എം എന്ന നിർമാണ കമ്പനിയുടെ ഭാവി ചിത്രങ്ങളിലായിരിക്കും കമ്മിറ്റി പ്രവർത്തിക്കുക. എല്ലാ വിധത്തിലുള്ള തൊഴിൽ ചൂഷണങ്ങളും വിശിഷ്യാ സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും ഈ കമ്മറ്റിക്ക് മുൻപാകെ റിപ്പോർട്ട് ചെയ്യാമെന്ന് പോസ്റ്റിൽ റിമ അറിയിച്ചു.
സിനിമ മേഖലയിലെ ചൂഷണങ്ങൾ എതിർത്ത് കൊണ്ട് ആരംഭിച്ച വനിത സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യൂ.സി.സി അതിെൻറ ആരംഭ കാലം തൊട്ട് തന്നെ ഇത്തരമൊരു സംവിധാനം വേണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.