മലയാള സിനിമയിൽ പ്രശ്നങ്ങളുണ്ട്; ആ നടി അനുഭവിച്ചത് മാനഭംഗത്തിന് തുല്യം -റോഷൻ ആൻഡ്രൂസ്
text_fieldsനടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് മലയാള സിനിമയിലുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി സംവിധായകൻ റോഷൻ ആൻഡ്രൂസ്. മലയാള സിനിമയിൽ ചില പ്രശ്നങ്ങളുണ്ടെന്നും റോഷൻ ആൻഡ്രൂസ് മാധ്യമം ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
അക്രമിക്കപ്പെട്ട നടി അനുഭവിച്ചത് മാനഭംഗത്തിന് തുല്യമാണ്. അവർക്ക് അതിനുള്ള നീതി കിട്ടണം. അത് കോടതി നൽകും. സ്ത്രീകളുടെ വിഷയങ്ങൾ സംസാരിക്കാൻ വിമൻ ഇൻ സിനിമ കലക്ടിവ് എന്ന സംഘടന ഉണ്ടായത് നല്ലതാണെന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞു.
അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ:
മലയാള സിനിമയിൽ സ്ത്രീകൾ എന്നത് രണ്ടാം പൗരന്മാരാണോ? ഒരു നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടു. വിമൻ ഇൻ സിനിമ കലക്ടിവ് എന്ന സംഘടന ഉണ്ടായി. സ്ത്രീപക്ഷസിനിമകൾ എടുത്ത താങ്കൾക്ക് എന്ത് തോന്നുന്നു?
പ്രശ്നങ്ങളുണ്ട്, ഒരാളൊരു ക്രൈം ചെയ്തിട്ടുണ്ടെങ്കിൽ അതിന് ശിക്ഷ കിട്ടിയേ പറ്റു. അതനുഭവിക്കപ്പെട്ടത് ഒരു സ്ത്രീയാണ്. റേപ്പിന് തുല്യമാണവർ അനുഭവിച്ചത്. അവർക്ക് അതിനുള്ള നീതി കിട്ടണം. അത് കോടതി നൽകും. പിന്നെയും ആ വിഷയം എടുത്തിട്ട് ചർച്ചചെയ്ത്, ഇഷ്യൂവുണ്ടാേക്കണ്ട കാര്യമുണ്ടോ? കോടതിയിൽ നിൽക്കുന്ന പ്രശ്നമാണത്. ക്രൈം ചെയ്തയാൾ ശിക്ഷിക്കപ്പെടും, ഉറപ്പ്. നിയമ വ്യവസ്ഥയിൽ വിശ്വാസമുള്ളവരാണ് നമ്മൾ. ആ കുട്ടിക്കും അതിൽ വിശ്വാസമുണ്ട്. അവർ കുടുംബജീവിതവുമായി മുന്നോട്ട് പോകുന്നുണ്ട്. ആ ക്രൈം ചെയ്ത വ്യക്തിക്കും വിഷയങ്ങളുണ്ടാവാം. ആ വിഷയം അത് കോടതിയിൽ നിൽക്കുന്നതാണ്. ആ വിഷയത്തിൽ ഒരു നീതിയുണ്ടാകും ഉറപ്പാണ്. സ്ത്രീകളുടെ വിഷയങ്ങൾ സംസാരിക്കാൻ അങ്ങനെയാരു സംഘടന ഉണ്ടായത് നല്ലതാണ്. അതിലൊരു തെറ്റും ഞാൻ കാണുന്നില്ല. മലയാള സിനിമയുമായി ബന്ധപ്പെട്ട് നിരവധി സംഘടനകളുണ്ട്. ഫെഫ്കയുണ്ട്, എ.എം.എം.എയുണ്ട്, ഡിസ്ട്രിബ്യൂേട്ടഴ്സിെൻറ സംഘടനയുണ്ട്, അതിെൻറ കൂട്ടത്തിൽ ഒെരണ്ണം കൂടി വരുന്നതിൽ എന്താണ് പ്രശ്നം. അതേ സമയം പലതരത്തിലുള്ള വിവാദങ്ങളും സിനിമയിൽനിന്ന് ആൾക്കാരെ അകറ്റുകയാണ്.
ഒന്നര പതിറ്റാണ്ടിന് ശേഷം മഞ്ജുവാര്യർ തിരിച്ച് വന്ന സിനിമയായിരുന്നു ‘ഹൗ ഒാൾഡ് ആർ യു’. ഇൗ ഒരു തിരഞ്ഞെടുപ്പ് എന്തുകൊണ്ടായിരുന്നു?
ശ്രീകുമാർ മേനോനാണ് മഞ്ജു സിനിമയിലേക്ക് തിരിച്ച് വരുന്നുണ്ട്, കഥകൾ കേൾക്കുന്നു എന്ന് പറഞ്ഞത്. അങ്ങനെ ഞങ്ങൾ ദിലീപിനെ വിളിച്ചു. ദിലീപ് ഫോണെടുത്തില്ല. മെസേജും നൽകി. മറുപടി ഒന്നും തന്നില്ല. വീണ്ടും ശ്രീകുമാർ മേനോനെ വിളിച്ച് മഞ്ജുവുമായിട്ട് അപ്പോയിൻറ്മെൻറ് എടുക്കാൻ പറഞ്ഞു. അദ്ദേഹം വിളിച്ച് പറഞ്ഞതുകൊണ്ടാണ് മഞ്ജുവിെൻറ അടുത്ത് പോവുന്നതും കാണുന്നതും സംസാരിക്കുന്നതും കഥ പറയുന്നതും ഇൗ സിനിമയിലേക്ക് അവർ വരുന്നതും. ഒരു ദിവസം രാവിലെ ഉണർപ്പോൾ ആദ്യം കാണുന്നത് എെൻറ െനഞ്ചിലെ മുടികളിൽ ചിലത് നരച്ചതാണ് അങ്ങനെയൊരു സിനിമ ഉണ്ടാകാൻ കാരണം. വീടിെൻറ ബാക്ക് സൈഡിൽ പുഴയാണ്. അതിെൻറ അടുത്ത് വന്നിരുന്നിട്ട് ഭാര്യയെ വിളിച്ച് നരയൊക്കെ കാണിച്ചു. ആശങ്കയൊക്കെ പറഞ്ഞപ്പോൾ, ആൻസിയും തലമുടിക്കുള്ളിൽ നിന്ന് നരച്ചമുടികളെ കാണിച്ചാണ് മറുപടി നൽകിയത്. നരയുടെ തുടക്കത്തിൽ മനുഷ്യർ എങ്ങനെ ആയിരിക്കും, ഇങ്ങനെ ചിന്തിക്കുന്ന ആൾക്കാരുടെ മനോഭാവം എന്തായിരിക്കും അത്തരം ആലോചനകളുമായി ഇരുന്നു. എക്സർസൈസിനെ പറ്റി, സ്പോർട്സിനെ പറ്റിയുമൊക്കെ ആ നരയിൽ ചുറ്റിപ്പറ്റി നിന്ന് ആലോചന തുടങ്ങി. എന്നിട്ട് തിരക്കഥാകൃത്ത് സഞ്ജയിനെ വിളിച്ച് ആശയം പറഞ്ഞു. ഡെവലപ് ചെയ്യാമെന്ന് പറഞ്ഞ് ഫോൺ വെച്ച് കുറച്ച് കഴിഞ്ഞുതന്നെ ഞാൻ ആ സിനിമക്ക് ‘ഹൗ ഒാൾഡ് ആർ യു’ എന്ന ടൈറ്റിലിട്ടു.
മുംബൈ പൊലീസ്’ എന്നത് മലയാളികളുടെ കാഴ്ചപ്പാടുകളെയും തച്ചുടച്ച സിനിമയായിരുന്നു. ഗേ ആയ നായകൻ. പക്ഷേ ആ ചിത്രം ഫാമിലിക്ക് പറ്റിയതല്ലെന്നായിരുന്നു അന്ന് വന്ന നിരൂപണങ്ങൾ. പൃഥ്വിരാജിനെപോലെ ഒരാളെ ഗേ ആയി അവതരിപ്പിക്കുക, അങ്ങനെയൊരു നായകനെ മലയാളികൾ എങ്ങനെയാണ് സീകരിച്ചത്?
ഒരു സംവിധായകൻ എന്ന നിലയിൽ ‘നോട്ട് ബുക്കി’നെക്കാളും ബോൾഡായ ശ്രമമാണ് ‘മുംബൈ പൊലീസ്’. പൃഥ്വിരാജിനെ പോലൊരു ഹീറോയെ കൊണ്ട് വന്നിട്ട് റീസൺ ഒാഫ് കില്ലിങ്, നമ്മുടെ സൊസൈറ്റിയാണിതിെൻറ മുഖ്യ കാരണം എന്ന് പറയാനാണ് ആ സിനിമ ശ്രമിച്ചത്. ഗേ എലമെൻറ് എന്ന ഇഷ്യുവും. മനുഷ്യൻ അങ്ങനൊരു കവചം ഇടാനുള്ള കാരണവും പറയുകയാണ് ആ സിനിമ. അവരെ നമ്മൾ അക്സപ്റ്റ് ചെയ്യാൻ തയാറാകണം. ഗേ എന്ന് പറഞ്ഞാൽ തെറ്റൊന്നുമല്ല . ഗേ എന്നത് ഒരു പുരുഷെൻറയോ െലസ്ബിയൻ എന്നത് ഒരു സ്ത്രീയുടെയോ ഒരു അടിസ്ഥാന ആവശ്യമാണ്. നമ്മളുടെ കാഴ്ചപ്പാടാണ് പ്രശ്നം. അവരുടെ ജനിതകപരമായ വിഷയമാണത്. നമ്മൾ അതിനെ സിനിമാറ്റിക്കിലേക്ക് കൊണ്ടുവന്നപ്പോൾ കൊല്ലാനുള്ള കാരണം പലതുമാകാമായിരുന്നു. റീസൺ ഒാഫ് കില്ലിങ് വ്യതിരിക്തമാക്കാൻ വേണ്ടിയാണ് ഗേ എലമെൻറുകൊണ്ട് വന്നത്. ഒപ്പം റിഗ്രറ്റും ചെയ്യണം. രണ്ട് കാര്യങ്ങളുണ്ടതിൽ. ഒന്ന് ‘‘െഎ കിൽഡ് ഹിം, ഇറ്റ്സ് മീ’’ എന്ന് ഫോണിലൂടെ പറയണമെങ്കിൽ, ആ റിഗ്രഷൻ വരണമെങ്കിൽ അവന് ആന്തരികമായ ഒരു വിഷയമായിരിക്കണം അത്, അതുകൊണ്ടാണ് ഗേ എലമെൻറ് വന്നത്.
‘മുംബൈ പൊലീസി’െൻറ ൈക്ലമാക്സ് കേട്ടപ്പോൾ പൃഥ്വിരാജിെൻറ പ്രതികരണം?
ഇൗ കഥ മനസ്സിൽ വന്നപ്പോൾ തന്നെ പൃഥ്വിരാജിനെ തന്നെയാണ് മനസ്സിൽ കണ്ടിരുന്നത്. സിനിമക്ക് വേണ്ടി എന്തും ചെയ്യുമെന്നും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് കണ്ട് ഞാൻ പൃഥ്വിയെ വിളിച്ചു. നീ എന്തും ചെയ്യുമെന്ന് പറഞ്ഞത് കറക്ടാണോ എന്ന്. പൃഥ്വി പറഞ്ഞു എന്തും ചെയ്യുമെന്ന്. അപ്പോൾ ഞാൻ ഇൗ സിനിമയുടെ ൈക്ലമാക്സ് പറഞ്ഞു. ഗേയോ എന്ന് ചോദിച്ചു. ഞാൻ ചോദിച്ചു നീ എന്തും ചെയ്യുമെന്നല്ലേ പറഞ്ഞത്. യെസ് ഞാൻ െചയ്യാമെന്നായിരുന്നു അയാളുടെ മറുപടി. അയാൾ കാണിച്ച ഒരു ധൈര്യം കൂടിയുണ്ട് ആ സിനിമക്ക് പിന്നിൽ.
-അഭിമുഖത്തിന്റെ പൂർണരൂപം പുതിയ ലക്കം മാധ്യമം ആഴ്ചപ്പതിപ്പിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.