Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightആറാട്ടിന് മുമ്പ് അവൻ...

ആറാട്ടിന് മുമ്പ് അവൻ വരും തിരികെ പോകരുത്: കിടിലൻ ട്രെയിലർ

text_fields
bookmark_border
Kayamkulam Kochunni?
cancel

റോഷൻ ആൻ​ഡ്രൂസ്​ സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ കിടിലൻ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ മോഹൻലാലാണ് ഇത്തിക്കരപക്കിയായെത്തുന്നത്. 

45 കോടി ചെലവിൽ ശ്രീ ഗോകുലം മൂവീസ്​ നിർമിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം പ്രിയാ ആനന്ദ് നായികയാകുന്നു. കന്നട താരങ്ങളായ പ്രിയങ്കയും അശ്വതിയുമാണ് മറ്റ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്ണി വയ്ൻ, ബാബു ആന്റണി, സുധീർ കരമന, ഇടവേള ബാബു, സാദിഖ്, മണികണ്ഠൻ ആചാരി, അമിത്, രോമാഞ്ച്, രാജേഷ്, അജീഷ്, തെസ്നിഖാൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 

ചിത്രത്തിന്​ തിരക്കഥ ഒരുക്കിയിരിക്കുന്നത്​ ബോബി  സഞ്​ജയ് ടീമാണ്​​. ​പ്രശസ്​ത ബോളിവുഡ്​ ചിത്രങ്ങൾക്കായി കാമറ ഒരുക്കിയ ഛായാഗ്രാഹകൻ ബിനോദ്​ പ്രധാൻ ആണ്​ കൊച്ചുണ്ണിക്കായും കാമറ ചലിപ്പിക്കുന്നത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalnivin paulymoviesmalayalam newsKayamkulam Kochunni
News Summary - Roshan Andrews Movie Kayamkulam Kochunni Trailer Out-Movie News
Next Story