‘കർണ’ന് ശേഷവും സംവിധാനം ചെയ്യുക ഇതിഹാസ ചലച്ചിത്രം -ആർ.എസ്. വിമൽ
text_fieldsഅബൂദബി: ‘കർണൻ’ ചലച്ചിത്രത്തിന് ശേഷവും താൻ സംവിധാനം ചെയ്യുക ഇതിഹാസ ചിത്രം തന്നെയായിരിക്കുമെന്ന് പ്രശസ്ത സംവിധായകൻ ആർ.എസ്. വിമൽ. അതും വലിയ മുതൽമുടക്കുള്ള ചലച്ചിത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിൽ സന്ദർശനത്തിനെത്തിയ വിമൽ ഗൾഫ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു.
‘എന്ന് നിെൻറ മൊയ്തീൻ’ ചിത്രത്തിന് മുേമ്പ തെൻറ മനസ്സിലുള്ള ചലച്ചിത്രം ‘കർണൻ’ ആയിരുന്നുവെന്ന് വിമൽ പറഞ്ഞു. 300 കോടി മുതൽമുടക്കുള്ള ഇൗ വലിയ സിനിമക്ക് ആവശ്യമായ മുതൽമുടക്കും പിന്തുണയും ലഭ്യമാക്കുക എന്നത് തുടക്കക്കാരൻ എന്ന നിലയിൽ പ്രയാസകരമായിരുന്നു. എന്നാൽ, ‘എന്ന് നിെൻറ മൊയ്തീൻ’ ചലച്ചിത്രത്തിന് ലഭിച്ച വൻ സ്വീകാര്യതയും അംഗീകാരവുമാണ് ‘കർണൻ’ ചെയ്യാൻ വഴിയൊരുക്കിയത്. ഹിന്ദിയിലും തമിഴിലുമാണ് ‘കർണൻ’ ചിത്രീകരിക്കുക. 37 ഭാഷകളിൽ ഡബ്ബ് ചെയ്ത് പുറത്തുവരും. അതിലൊന്നായിരിക്കും മലയാളം.
കർണെൻറ വീക്ഷണകോണിൽ നടക്കുന്ന മഹാഭാരതമാണ് ഇൗ സിനിമ. തേൻറതായ ഒരു ബോധം കൂടി ഇതിെൻറ തിരക്കഥയിലുണ്ടാകും. എന്നാൽ, മഹാഭാരതത്തിലെ കർണൻ തന്നെയായിരിക്കും അവതരിപ്പിക്കപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ അവസാനത്തിൽ റാമോജി റാവു ഫിലിം സിറ്റിയിൽ ചിത്രീകരണം ആരംഭിക്കും. മുംബൈയിൽ ഒന്നര വർഷമായി പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
‘കർണൻ’ ആയാലും ‘എന്ന് നിെൻറ മൊയ്തീൻ’ ആയാലും മതമല്ല അതിലൊന്നും കാണേണ്ടത്. കർണൻ നമ്മുടെയൊക്കെ മനസ്സിലുള്ള ഒരു ബിംബമാണ്. ഒാൺലൈൻ മാധ്യമങ്ങൾക്ക് ഏറെ ഗുണങ്ങളുണ്ടെങ്കിലും അവ വന്നതിന് ശേഷമാണ് മതങ്ങളെ തമ്മിലടിപ്പിക്കാനും അസഹിഷ്ണുത വളർത്താനുമുള്ള ശ്രമമുണ്ടായത്. ഒാൺലൈൻ മീഡിയ വന്ന ശേഷം വാളെടുത്തവരൊെക്ക വെളിച്ചപ്പാട് എന്ന കണെക്ക എല്ലാവരും വാർത്ത പടച്ചുവിടുകയാണ്.
മലയാളത്തിലാണ് ആദ്യം ‘കർണൻ’ ചെയ്യാൻ ഉദ്ദേശിച്ചത്. പിന്നീട് ഒരു പാൻ ഇന്ത്യൻ ചലച്ചിത്രമായി മാറ്റുകയായിരുന്നു. പ്രൊഡ്യൂസർ പിന്മാറി ചലച്ചിത്രം നടക്കില്ല എന്നൊരു ഘട്ടവും വന്നിരുന്നു. ആദ്യം നായക നടനായി അഭിനയിക്കാൻ നിശ്ചയിച്ചിരുന്ന പൃഥ്വിരാജ് പല തിരക്കുകളിലും പെടുകയും ചെയ്തു. അങ്ങനെയാണ് നായക നടനായി വിക്രമിനെ നിശ്ചയിക്കുന്നത്. ഇതു സംബന്ധിച്ച് പൃഥ്വിരാജുമായി സംസാരിച്ച് ധാരണയിലെത്തിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
‘കർണൻ’ ആയാലും ‘കുഞ്ഞാലി മരക്കാർ’ ആയാലും ഒരേ വിഷയത്തിൽ തന്നെ പലർക്കും സിനിമ ചെയ്യാം. അങ്ങനെ ചെയ്യാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ഇങ്ങനെ ചെയ്യുേമ്പാൾ സാമ്പത്തികമായുള്ള പ്രതിസന്ധി അവരവർ ആലോചിക്കേണ്ടതാണ്. മലയാള ചലച്ചിത്രങ്ങളുടെ നിലവാരം ഉയരുകയാണെന്നും മേഖലയിലേക്ക് പുതിയ ആളുകൾ വരുന്നുവെന്നതാണ് ഏറ്റവും വലിയ കാര്യമെന്നും ആർ.എസ്. വിമൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.