ഷെയിനെതിരെ പെയ്ഡ് ന്യൂസിന് സമീപിച്ചു; വെളിപ്പെടുത്തലുമായി സംവിധായകൻ
text_fieldsനിർമാതാക്കളുടെ സംഘടനയുടെ നടപടിയുടെ പശ്ചാത്തലത്തിൽ നടൻ ഷെയിൻ നിഗത്തിനെതിരെ പെയ്ഡ് ന്യൂസി ന് ശ്രമം നടക്കുന്നതായുള്ള വെളിപ്പെടുത്തലുമായി സംവിധായകൻ സാജിദ് യഹിയ. വിവിധ ഓൺലൈൻ പോർട്ടലുകൾക്കും യുട്യൂബ് ച ാനലുകൾക്കും പണം നൽകി ചിലർ ഷെയിനെതിരെ വാർത്ത സൃഷ്ടിക്കുകയാണെന്ന് സാജിദ് യഹിയ പറയുന്നു. ഫേസ്ബുക്കിലാണ് ഇതുസംബന ്ധിച്ച വെളിപ്പെടുത്തൽ നടത്തി അദ്ദേഹം രംഗത്തെത്തിയത്.
സാജിദ് യഹിയയുടെ ഫേസ്ബുക്ക് പോസ്റ്റ്:
എന്റെ ഒരു പ്രിയ സുഹൃത്തിനുവന്ന മെസ്സേജ് ആണിത്.. ഇത് കണ്ടതിനു ശേഷം ഇത് ഇവിടെ പോസ്റ്റ് ചെയ്യാതിരിക്കാൻ എനിക്ക് തോന്നിയില്ല. കാരണം ഷെയിൻ നിഗം വളർന്നു വരുന്ന ഒരു കലാകാരൻ ആണ്. ഇത് വായിച്ചതിൽ പിന്നെ ഒരു കാര്യം ഉറപ്പിച്ചു. ഇനിയങ്ങോട്ട് എന്നാൽ കഴിയുന്ന എല്ലാ ഓൺലൈൻ സപ്പോർട്ടും ഷെയിന്റെ കൂടെ ആയിരിക്കും..
Moju Mohan എന്ന എന്റെ പ്രിയ സുഹൃത്ത് എനിക്കയച്ച മെസ്സേജ് ആണിത്
കഴിഞ്ഞ പാർലിമെന്റ് തിരെഞ്ഞെടുപ്പിൽ നാലഞ്ചു സ്ഥാനാർത്ഥികൾക്ക് വേണ്ടി ഡിജിറ്റൽ മീഡിയ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും നേതൃത്വം നൽകുന്നതിനും അവസരം ലഭിച്ചിരുന്നു. അന്നത്തെ ബന്ധത്തിൽ നിന്നും രണ്ടു ദിവസം മുന്നേ ഒരു മെസ്സേജ് വരികയുണ്ടായി. ഷെയിൻ നിഗം ആണ് വിഷയം. ന്യൂസ് പോർട്ടൽസ്, യൂട്യൂബ് ചാനൽ എന്നിവ ഉണ്ടോ? ഹിറ്റ് നു അനുസരിച്ചു പേയ്‌മെന്റ് കിട്ടും, ഷെയിൻ നിഗത്തിനു എതിരെ പോസ്റ്സ്, സ്റ്റോറീസ് വരണം. അതായത് "പൈഡ് ന്യൂസ് "..
വാർത്തകളിൽ നിന്ന് അറിഞ്ഞ ഷെയിൻ നിഗം വില്ലൻ ആയിരുന്നു.. പക്ഷെ പിന്നാമ്പുറങ്ങൾ അറിയാത്തത് കൊണ്ട് ഒരുതരത്തിലും പ്രതികരിക്കാൻ തോന്നിയിരുന്നില്ല. ഒരു കാര്യം ഉറപ്പാണ്.. ഷെയിൻ മാത്രമല്ല വില്ലൻ.. ഒതുക്കാൻ നല്ല ഗെയിം പ്ലാൻ നടക്കുന്നുണ്ട്..
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ..
വിലക്കിനോട് യോജിപ്പില്ല.. ഒതുക്കലിനോടും..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.