ജീവിക്കാനും പണിയെടുക്കാനുമുള്ള അവകാശം ഷെയ്ൻ നിഗത്തിനുമുണ്ട് –സലിംകുമാർ
text_fieldsകൊച്ചി: സിനിമകളിൽ അഭിനയിക്കുന്നതിൽനിന്ന് ഷെയ്ൻ നിഗത്തെ വിലക്കിയ സംഭവത്തിൽ നി ർമാതാക്കൾക്കെതിരെ വിമർശനവുമായി നടൻ സലിംകുമാർ. സംഘടന നേതാക്കാൾ ഒരിക്കലും വിധികർത്താക്കളാകരുതെന്നും ജീവിക്കാനും പണിയെടുക്കാനുമുള്ള അവകാശം ഷെയ്ൻ നിഗത്തിനുമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
താനും നിർമാതാക്കളുടെ സംഘടനയിലെ അംഗമാണ്. ഷെയ്ൻ നിഗത്തെ വെള്ളപൂശുകയല്ല; തിരുത്താൻ അവസരം കൊടുക്കണം. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനാണ് സംഘടനകൾ. പക്ഷേ സിനിമക്കാരുടെ ഒട്ടുമിക്ക സംഘടനകളും ജുഡീഷ്യൽ ബോർഡ് പോലെയാണ് പ്രവർത്തിക്കുന്നത്. വിലക്കിയ നടപടി മനുഷ്യാവകാശ ലംഘനമാണ്. ഷെയ്ൻ നിഗം കോടതിയെ സമീപിച്ചാൽ വാദി പ്രതിയാകുമെന്നോർക്കുക. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചെയ്യുന്ന നല്ല കാര്യങ്ങളൊന്നും മറച്ചുവെക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലൊക്കേഷനിൽ മയക്കുമരുന്ന് ഉപയോഗമെന്ന് പറയുന്നത് കേട്ടു. ഇത് മുഴുവൻ കലാകാരന്മാരെയും ആക്ഷേപിക്കുന്നതിന് തുല്യമല്ലേ.
നിങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞ കലാകാരന്മാരുടെ മുഖം പോസ്റ്ററിൽ അടിച്ചിട്ടാണ് തിയറ്ററിൽ ആളെക്കൂട്ടുന്നത്. ഈ മയക്കുമരുന്ന് ടീമിെൻറ പടം കാണുന്നില്ലെന്ന് ജനം തീരുമാനിച്ചാൽ അതോടെ നമ്മുടെ കത്തിക്കൽ തീരും. ദയവുചെയ്ത് കാടടച്ച് വെടിവെക്കരുത്. ഈ കാട്ടിൽ ക്ഷുദ്രജീവികൾ കുറവാണ്. ഇന്നുവരെ ഇവിടെ വെടികൊണ്ടിട്ടുള്ളത് നിരുപദ്രവകാരികളായ ജീവികൾക്കാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. സിനിമയിൽ അധികമാരും പ്രതികരിച്ച് കാണാത്തതുകൊണ്ടാണ് കുറിപ്പ് എഴുതിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.