Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഫേസ്ബുക്ക് കുറിപ്പിൽ...

ഫേസ്ബുക്ക് കുറിപ്പിൽ സാമുവൽ ​‘ബീഫിനെ’ വെട്ടി ആദ്യം ‘ചിക്കൻ’ ആക്കി, പിന്നീട് ‘മട്ടൻ’ എന്ന് തിരുത്തി

text_fields
bookmark_border
samuel-Facebook-post-corrected
cancel

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളിയുടെ മനസിൽ കയറിയ നൈജീരിയൻ നടൻ സാമുവൽ റോബിൻസണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. പൊറോട്ടയും ബീഫ് കറിയും വേണം, കേരളം എന്നെ തിരികെ വിളിക്കുന്നുവെന്ന് ഫേസ്ബുക്കിൽ കുറിപ്പെഴുതിയ സാമുവൽ പിന്നീട് കുറിപ്പ് തിരുത്തി. ബീഫ് കറി വേണമെന്നത് കോഴിക്കറിയെന്നാക്കുകയും പിന്നീട് മട്ടൻ കറിയെന്നാക്കിയുമാണ് തിരുത്തിയത്. കുറിപ്പിന് ആദ്യം വന്ന കമന്‍റുകളെല്ലാം ബീഫിനെ കുറിച്ചായിരുന്നു. ഇതിനിടയിലാണ് കുറിപ്പ് സാമുവൽ തിരുത്തിയത്. 

കേരളം തന്നെ തിരിച്ചുവിളിക്കുന്നുവെന്നും ഇന്ത്യയിലെ പുതിയ പ്രൊജക്ടുകൾക്കായി കാത്തിരിക്കുകയാണെന്നും സാമുവൽ ഫേസ്ബുക്കിൽ കുറിച്ചു. പൊറോട്ടയും  മട്ടൻകറിയും വേണമെന്നുമാണ് അദ്ദേഹത്തിന്‍റെ കുറിപ്പ്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Soubin Shahirmalayalam newsmovie newsSudani from NigeriaSamuel Robinson
News Summary - Samuel Robinson Corrected Facebook post-Movie News
Next Story