വംശീയ വിവേചനമല്ല; തെറ്റിദ്ധാരണ, മാപ്പ് പറഞ്ഞ് സാമുവൽ
text_fieldsസുഡാനി ഫ്രൈം നൈജീരിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിച്ച് നൈജീരിയൻ നടൻ സാമുവൽ റോബിൻസൺ. വംശീയ വിവേചനത്തിന് ഇരയായിട്ടില്ലെന്നും ചെറിയൊരു തെറ്റിദ്ധാരണ മാത്രമാണ് ഉണ്ടായതെന്നും സാമുവൽ റോബിൻസൺ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. തെൻറ മുൻ പോസ്റ്റുകളെ വിമർശിച്ച ആരോടും ക്ഷമ ചോദിക്കാൻ തയാറാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വേതനം സംബന്ധിച്ച പ്രശ്നങ്ങളെല്ലാം നിർമാതാക്കളുമായി ചർച്ച ചെയ്ത് പരിഹരിച്ചു. ജോലിക്കുള്ള പ്രതിഫലം ഇപ്പോൾ ലഭിച്ചിട്ടുണ്ട്. തനിക്ക് ഷൈജു ഖാലിദ്, സക്കരിയ്യ, സമീർ താഹിർ എന്നിവരുമായി പ്രശ്നങ്ങളൊന്നുമില്ല. താൻ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അനുഭാവപൂർവമായ സമീപനമാണ് ഇവരിൽ നിന്നും ഉണ്ടായത്. കേരളത്തിൽ വംശീയ വിവേചനം നിലനിൽക്കുന്നില്ല. മോശം സമയത്ത് തനിക്കൊപ്പം നിന്ന് കേരളത്തിലെ രാഷ്ട്രീയനേതാക്കൾ, മാധ്യമങ്ങൾ, ഫേസ്ബുക്ക് സുഹൃത്തുക്കൾ തുടങ്ങി എല്ലാവരോടും നന്ദി പറയുന്നുവെന്നും സാമുവൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
നേരത്തെ തനിക്ക് സുഡാനി ഫ്രൈം നൈജീരിയ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് കുറഞ്ഞ വേതനമാണ് ലലഭിച്ചതെന്ന് സാമുവൽ ആരോപിച്ചിരുന്നു. ഇത് വംശീയവിവേചനമാണെന്നും സാമുവൽ പറഞ്ഞിരുന്നു. ഇതേ തുടർന്ന് വിശദീകരണവുമായി സിനിമയുടെ നിർമാതാക്കളായ സമീർ താഹിറും ഷൈജു ഖാലിദും രംഗത്തെത്തി. എന്നാൽ, അപ്പോഴും വിവാദങ്ങൾ അവസാനിപ്പിക്കാൻ സാമുവൽ തയാറായിരുന്നില്ല. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ടുള്ള മുഴുവൻ പോസ്റ്റുകളും സാമുവൽ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതായി നടൻ അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.