നട്ടും നനച്ചും നടൻ
text_fieldsകൃഷി, പാചകം, സിനിമ കാണൽ, ഭാര്യക്കും മോനുമൊപ്പം ഐപ്പാഡിൽ ലൂഡോ കളിക്കൽ, ഒരു ദിവസം ഒരു ചെറുകഥ വായിക്കുന്നു, ഫ േസ്ബുക്കിലും മറ്റും വരുന്ന ചില നല്ല റൈറ്റപ്പുകൾ വായിക്കുന്നു, പാട്ടുകേൾക്കുന്നു, ഒരു മണിക്കൂർ വ്യായാമം, പിന്ന െ നല്ല നാടൻ ഭക്ഷണവും. പത്രം കൃത്യമായി വായിക്കുന്നു. ആനുകാലികങ്ങളൊന്നും കിട്ടുന്നില്ല. രാത്രി 8 മുതൽ 9.30 വരെ ടി.വിയ ിൽ ന്യൂസ് കാണുന്നു. ഇതാണ് കോവിഡ് കാലത്തെ ഒരു ദിവസം.
കീഴാറ്റൂരിെൻറ നന്മയിൽ
വെള്ളരി, ചീര, വഴുതിന, വെ ണ്ട, ചക്ക, ഇഞ്ചി, മഞ്ഞൾ... ഏതാണ്ടെല്ലാം വീട്ടിൽതന്നെയുണ്ട്. നല്ല പഴുത്ത നാട്ടുമാങ്ങ എന്നും നാലഞ്ചെണ്ണം കാറ്റിനു വീഴുന്നു. കീഴാറ്റൂർ വയലിൽ വിതച്ചു കൊയ്ത നെല്ലുണ്ട്. അമ്മയാണ് കൃഷിക്കു നേതൃത്വം. ഈയിടെയാണ് പശു പ്രസവിച്ചത്. പാലും മോരും തൈരും ധാരാളം. ഭക്ഷണകാര്യത്തിൽ ലോക്ഡൗൺ ബാധിച്ചിട്ടേയില്ല.
മുമ്പും തുടർച്ചയായി നാടക പരിപാടികൾ ഇ ല്ലാതിരുന്നിട്ടുണ്ട്. അപ്പോൾ ഇങ്ങനെ കൃഷിയിലും മറ്റും സഹായിച്ച് വീട്ടിലിരിപ്പുതന്നെയാണല്ലോ. പക്ഷേ, ആ സമയം നമു ക്ക് സിനിമ കാണാൻ പോകാനും കൂട്ടുകാരുമായി സംസാരിക്കാനുമൊക്കെ സ്വാതന്ത്ര്യമുണ്ടായിരുന്നു എന്ന വ്യത്യാസമുണ്ട്.
ഇടയ്ക്ക് ഒരു ദിവസം കല്യാശ്ശേരി പഞ്ചായത്തിൽ ഹെൽത്ത് സെൻററിെൻറ ആഭിമുഖ്യത്തിൽ നടത്തിയ ബോധവത്കരണ പരിപാടിയിൽ വിവിധ സ്ഥലങ്ങളിൽ പങ്കെടുത്തിരുന്നു. ഒരു കാരണവശാലും പുറത്തിറങ്ങാതെ സർക്കാറിെൻറയും ആരോഗ്യ വകുപ്പിെൻറയും പൊലീസിെൻറയും നിർദേശങ്ങൾ അനുസരിക്കുന്നു. നാട്ടിലെ ചെറുപ്പക്കാർ റേഷനും മറ്റും വീടുകളിലെത്തിച്ചു കൊടുക്കുന്നുണ്ട്. മറ്റു സഹായങ്ങൾക്കും അവരുണ്ട്.
കലാകാരെൻറ ആധികൾ
നാടു നിശ്ചലമായ ഇൗ കൊറോണക്കാലത്ത് ചില ആധികൾ പങ്കുവെക്കാനുണ്ട്. വിവിധ ജോലികൾ ചെയ്യുന്നവർക്കെല്ലാം അവരുടെ തൊഴിലിടങ്ങൾ അവരെ കാത്തിരിക്കുന്നുണ്ട്. ഓട്ടോറിക്ഷക്കാരെൻറ ഒാേട്ടാ, കപ്പലണ്ടിക്കച്ചവടക്കാരെൻറ വണ്ടി... പക്ഷേ, സ്‌റ്റേജ് കലാകാരന്മാർക്ക് ഇൗ കോവിഡ്കാലം ഉണ്ടാക്കുന്ന നഷ്ടം വളരെ വലുതാണ്. ഒരു സീസണിലെ പ്രോഗ്രാമുകളാണ് അവർക്ക് നഷ്ടപ്പെടുന്നത്.
നിത്യതൊഴിൽ ചെയ്യുന്നവരെ കുറിച്ചുള്ള ആശങ്കകളാണ് എല്ലാവരും പങ്കുവെക്കുന്നത്. കലാകാരന്മാരുടെ അവസ്ഥ ആരും ചിന്തിക്കുന്നില്ല. നൃത്തവും നാടകങ്ങളും മറ്റും പഠിപ്പിക്കുന്നവർ, കോസ്റ്റ്യൂമുകൾ വാടകക്കു കൊടുക്കുന്നവർ... ഇവർക്കൊക്കെ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങൾ പ്രധാനമാണ്. സ്കൂൾ, ക്ലബ് വാർഷികങ്ങളുടെ സമയമാണിത്. ഒരു വർഷത്തെ ജീവിതം പലരും കൊണ്ടുപോകുന്നത് ഇൗ മൂന്നു മാസത്തെ തൊഴിലിനെ ആശ്രയിച്ചാണ്. സിനിമയിലായാലും ചെറിയ വേഷങ്ങളൊക്കെ ചെയ്തു ജീവിക്കുന്നവരുടെ സ്ഥിതി കഷ്ടമാണ്. പ്രഫഷനൽ നാടകനടന്മാരൊക്കെ രണ്ടുമൂന്നു വർഷമായി കരകയറാൻ പറ്റാത്തവിധം പ്രതിസന്ധിയിലാണ്. രണ്ടു പ്രളയം കഴിഞ്ഞ് ഇപ്പോൾ കോവിഡ്, ജൂൺ-ജൂലൈ മഴക്കാലം... ഇവർക്ക് സംഘടനകളോ ക്ഷേമനിധിയോ ഒന്നുമില്ലല്ലോ. ഇതു കൂടി സർക്കാറിെൻറ ശ്രദ്ധയിൽ വരേണ്ടതുണ്ട്.
സിനിമയുടെ കാര്യം പറഞ്ഞാൽ, മുടങ്ങിപ്പോയ പല സിനിമകളും ഇനി തുടരുമെന്ന് ഒരു ഉറപ്പുമില്ല. കോടികൾ മാർക്കറ്റിലിട്ടു കാത്തിരിക്കുന്നവരാണ് സിനിമ നിർമാതാക്കൾ. പലരും കടം വാങ്ങിയവർ. പല സ്ഥലത്തും വൻ സെറ്റുകളാക്കെ ഇട്ട് ഷൂട്ട് തുടങ്ങുമ്പഴേ മുടങ്ങി. ഇനി കോവിഡ് ഒരുവിധം ഒതുങ്ങുമ്പോഴേക്ക് മഴയായി.
ഒരുമിച്ചു നിന്നാലേ ചെറുക്കാനാവൂ
ചിലർ ഇതൊരു ആഘോഷമാക്കി മാറ്റുന്നത് മനസ്സിലാകുന്നില്ല. അനാവശ്യമായി റോഡിലിറങ്ങാൻ കാണിക്കുന്ന ആവേശം. ബോറടി മാറ്റാനെന്നു പറഞ്ഞ് ഈ സമയത്ത് വണ്ടിയെടുത്ത് ഇറങ്ങുന്നതൊക്കെ ജനദ്രോഹമാണ്. ഒരു ബോധവുമില്ലാതെ പ്രവർത്തിക്കുന്ന ചിലർ ഇപ്പോഴുമുണ്ട്. 'ഞാനൊഴികെ മറ്റെല്ലാവരും ശ്രദ്ധിച്ചാൽ മതി' എന്നാണ് ചിലർ. ഇതു പിൻവലിക്കുന്ന ദിവസമൊക്കെ ചിലർ എന്തൊക്കെയാണ് കാട്ടിക്കൂട്ടുക എന്നു പറയാൻ പറ്റില്ല. തലേന്ന് സന്ധ്യക്ക് 'കൊട്ടിക്കലാശം' വരെ പ്രതീക്ഷിക്കാം. വിഷുവാഘോഷിക്കാൻ കാത്തിരിക്കുന്നവരൊക്കെ സാഹചര്യത്തിെൻറ ഗൗരവം ഉൾക്കൊള്ളണം.
കോവിഡ് കാലത്തെ സ്വകാര്യദുഃഖം
പുതിയ നാടകത്തെ കുറിച്ചുള്ള ആലോചനകൾ ഇൗ സമയത്ത് നടക്കുന്നുണ്ട്.
പയ്യന്നൂർ സൗഹൃദ വേദി കഴിഞ്ഞയാഴ്ച മസ്കറ്റിൽ നടത്താനിരുന്ന 55 പേർ അഭിനയിക്കുന്ന നാടകം മാറ്റിവെക്കേണ്ടിവന്നത് കോവിഡ് കാലത്തെ സ്വകാര്യ ദുഃഖമാണ്. സിനിമയുടെ തിരക്കുകൾക്കിടയിൽ പല തവണ ഇതിനായി യാത്രചെയ്തതാണ്. റിഹേഴ്സൽ കഴിഞ്ഞ് വേദിയും രംഗസജ്ജീകരണങ്ങളുമെല്ലാം ഒരുങ്ങിക്കഴിഞ്ഞാണ് മാറ്റിവെക്കേണ്ടി വന്നത്. സാമൂഹിക അകലം പാലിക്കലിെൻറ കാലത്ത് എന്തു നാടകം, എന്തു സിനിമ! യാഥാർഥ്യം നമ്മൾ അംഗീകരിച്ചേ പറ്റൂ. ലോകം മുഴുവൻ സ്തംഭിച്ചു നിൽക്കുമ്പോൾ നമ്മുടെ വേദനകൾക്കെന്തു പ്രസക്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.