സിനിമയിലെ സ്ത്രീ വിരുദ്ധത: പ്രമുഖ നടിക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്
text_fieldsതിരുവനന്തപുരം: സിനിമയിലെ സ്ത്രീവിരുദ്ധതയെ ചലച്ചിത്രമേളക്കിടെ വിമർശിച്ച നടി പാർവതിക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. ഒരു പ്രമുഖ നടി പ്രമുഖ നടെൻറ പ്രമുഖ സിനിമയിലെ ചില സംഭാഷണങ്ങൾ സ്ത്രീ വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടല്ലോ. യഥാർഥത്തിൽ മലയാളത്തിൽ റിലീസ് ചെയ്യുന്ന ഭൂരിഭാഗം സിനിമകളുടെ പിന്നണിയിൽ പ്രവർത്തിക്കുന്നത് പുരുഷൻമാരാണ്.
അപ്പോൾ അവർ ഒരു സ്ത്രീയെ എങ്ങനെ കാണുവാൻ ആഗ്രഹിക്കുന്നുവോ അത് പോലെയാവും സ്ത്രീകളെ ചിത്രീകരിക്കുക. ഇതിൽ സ്ത്രീകൾക്ക് വിഷമം തോന്നുവെങ്കിൽ സിനിമയുടെ പിന്നണിയിലേക്ക് സ്ത്രീകളെത്തുക എന്നതാണ് എക പോംവഴിയെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു.
എന്നാൽ, സിനിമയിലേക്ക് വരുന്ന പെൺകുട്ടികളിൽ ഭൂരിഭാഗവും അഭിനയം മാത്രാണ് തെരഞ്ഞെടുക്കുന്നത്. മലയാളത്തിൽ സജീവമായാൽ പതുക്കെ തമിഴ്, ഹിന്ദി സിനിമയിലേക്ക് പോയി കൂടുതൽ പണമുണ്ടാക്കുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ്ണരുപം
ഒരു പ്രമുഖ നടി ഒരു പ്രമുഖ ചലച്ചിത്ര മേളക്കിടയിൽ
ഒരു പ്രമുഖ നടന്ടെ ഒരു പ്രമുഖ സിനിമയിലെ ചില സംഭാഷണങ്ങൾ സ്ത്രീ വിരുദ്ധമാണ് എന്നു അഭിപ്രായപ്പെട്ടല്ലോ....
യഥാർത്ഥത്തിൽ ഇവിടെ റിലീസാകുന്ന ഭൂരിഭാഗം സിനിമകളിലേയും Script,Director, Producer എല്ലാം ആണുങ്ങളാകും....അപ്പോൾ അവർ ഒരു സ്ത്രീയെ എങ്ങനെ കാണുവാൻ ആഗ്രഹിക്കുന്നുവോ അതു പോലെയാകും സ്ത്രീകളെ ചിത്രീകരിക്കുക....
പ്രേക്ഷകരിൽ ഭൂരിഭാഗവും പുരുഷ്നമാരാണെന്നു കരുതീ അവരെ കെെയ്യിലെടുത്തു ബിസിനസ്സു നടത്തുവാൻ Glamour scenes, sex scenes , Double meaning words എല്ലാം സിനിമയിൽ കൊണ്ടു വരുന്നു....ഈ ബിസിനസ്സിൽ പുരുഷന്മാർ പലപ്പോഴും വിജയിക്കുന്നുമുണ്ട്....മുടക്കു തിരിച്ചു പിടിക്കുക , നന്നായ് ബിസിനസ്സു ചെയ്യുക
എന്നത് മാത്രമാണ് അവാർഡ് സിനിമാ ചെയ്യുന്നവരുടേരും,
Commercial film ചെയ്യുന്നവരുടെയും ഏക ലക്ഷൃം...അല്ലാതെ നാടു നന്നാക്കാനോ, സമൂഹത്തെ ഉദ്ദരിക്കാനോ അല്ല...
ഈ അവസ്ഥ കണ്ടു ഏതെന്കിലും സ്ത്രീകൾക്കു വിഷമം തോന്നുന്നു എന്കിൽ ഒരേ ഒരു പോംവഴി....സ്ത്രീകളും
Script, Director, Producer ആയി marketing, business ഒന്നും ചിന്തിക്കാതെ നടിമാരെ full dress കൊടുത്തു മാനൃമായ് അഭിനയിപ്പിച്ച്, മാനൃമായ സംഭാഷണങ്ങളിലൂടെ സിനിമാ ചെയ്യുക....ഇതിപ്പോൾ സിനിമയിലേക്കു കടന്നു വരുന്ന ഭൂരിഭാഗം പെൺകുട്ടികളും അഭിനയം മാത്രം തെരഞ്ഞെടുക്കുന്നു....മലയാളത്തിൽ clutch ആയാൽ പതുക്കെ തമിഴ്, ഹിന്ദി സിനിമയിലേക്കു പോകുന്നു...കാരണം പണം കൂടുതൽ കീട്ടുമല്ലോ...പിന്നെ കല്ലൃാണം കഴിഞ്ഞാൽ എെൻറ ഭർത്താവിന്
ഇതൊന്നും ഇഷ്ടമല്ലാ എന്നും പറഞ്ഞു field വിട്ടു പോകുന്നു.....
അപൂർവ്വം ചില സ്ത്രീകൾ Director മാരായ് വരുമ്പോൾ അവരുടെ സിനിമയിലും നായിക മീഡി യും, glamour scenes കാണിക്കൂന്നു....1996 ൽ മീരാ നായർ എന്ന
സ്ത്രീ Director ആയി ചെയ്ത ...Kama Suthra...A Tale of Love....നിരവധി sex സീനുകൾ കൊണ്ടു സമ്പന്നമാണ്...കാരണം ആണുങ്ങളെ ആകർഷിച്ച് തിയേറ്ററിൽ കയറ്റുവാൻ glamour വേണമെന്നാണ് ആ സ്ത്രീ ചിന്തിച്ചത്....തെൻറ customers പുരുഷന്മാരാണെന്ന് അവർ ചിന്തിച്ചു...
മറ്റു ചില സ്ത്രീകൾ സംവിധാനം ചെയ്ത മലയാള സിനിമകളിലും നായികമാർ അല്പസ്വല്പം glamour വേഷം
അണിഞ്ഞിട്ടുണ്ട്....ഒരു സിനിമയിലെ നായിക പുകവലിക്കുകയും, മദൃം കഴിക്കുന്നതായും സ്ത്രീയായ Director നമ്മുക്കു ഈ അടുത്ത കാലത്തു കാണിച്ചു തന്നു....
ഇതൊന്നും തെറ്റല്ല. ..ബിസിനസ്സ് നടക്കുവാൻ ചെയ്യുന്നതാണ്...
ഒന്നുകിൽ വിവാഹ ശേഷം അഭിനയം നിറുത്തിയാലും സ്ത്രീകൾ technical side കൂടി പഠിച്ച് Script, Director, Producer ആയി അധികം business, marketing
നോക്കാതെ 100% മാനൃമായ സിനിമാ ചെയ്യുക....അല്ലെങ്കിൽ സ്ത്രീകളെ മാനൃമായല്ലാതെ
(കുളി സീൻ, കിടപ്പറ, glamour dress, smoking,drinking ,
Double meaning words പറയുക, kissing, ആലിംഗനം etc etc) ചിത്രീകരിക്കുന്ന സിനിമയിൽ അഭിനയിക്കില്ലെന്നു
ഇന്തൃാ മഹാ രാജൃത്തെ എല്ലാ പെൺകുട്ടികളും ഒരു തീരുമാനത്തിലെത്തുക...അതോടെ എല്ലാ പ്രശ്നങ്ങളും തീരും.....
ഒന്നുകിൽ സിനിമയിൽ കലയൊന്നും നോക്കാതെ ബിസിനസ്സായ് മാത്രം കാണുക...To live and to let live...ഒരാളെയും, ഒരു വിഭാഗത്തേയും ബുദ്ധിമുട്ടിക്കുന്ന ഒന്നും
സിനിമയിൽ ഉണ്ടാകരുത് ....അത്രേ ഉള്ളൂ...
ഇതിനൊന്നും വയ്യെന്കിൽ നിലവിലുള്ള സാഹചരൃം തുടരും....ആരും കലയോടൊ,സിനിമയോടൊ, സാഹിതൃത്തോടൊ, സംഗീതത്തോടൊ ഇഷ്ടം കൊണ്ടൊന്നുമല്ല സിനിമാ നിർമ്മിക്കുന്നത്..."എെൻറമ്മേടെ ജിമിക്കി കമ്മൽ" പാട്ട് എത്രയോ സ്ത്രീകൾ
ഏറ്റു പാടിയില്ലേ....കാരണം സിനിമാ പാട്ടിനെ ആ രീതിയിൽ മാത്രം എടുത്താൽ മതി...സ്ത്രീ വിരുദ്ധത തോന്നുന്ന പാട്ടായാലും
സിനിമയായാലും സ്ത്രീകളും അവയുടെ ബിസിനസ്സു വിജയിപ്പിക്കുവാൻ സഹായിക്കുന്നു....അപ്പോൾ തുടർന്നും അതൊക്കെ തന്നെ
അവർക്കു കിട്ടി കൊണ്ടിരിക്കും....
സിനിമയും, YouTube Videos ഉം 92% പുരുഷന്മാരും 8% മാത്രം സ്ത്രീകളും
ആണ് Customers ആയി വരുന്നത്....ഇതൊരു പക്കാ ബിസീനസ്സാണ്....ആണുങ്ങളായ പ്രേക്ഷകരെ
കെെയ്യിലെടുക്കാൻ അവർ ഏതറ്റം വരേയും പോകും...നിങ്ങൾ അതെല്ലാം സഹിച്ചോളൂ....അല്ലെന്കിൽ
സീരിയൽ കണ്ടു adjust ചെയ്തോളൂ.....
എത്രയോ double meaning words comedy സിനിമകൾ കണ്ടു ഇവിടുത്തെ സ്ത്രീകളും കെെയ്യടിച്ചിട്ടുണ്ടു....
അതുകൊണ്ടാണ് പല മൂന്നാം കിട sex comedy പടങ്ങളും ഇവിടെ super hit ആയതും....അതും മറക്കരുത്...
സ്ത്രീകൾക്കു പ്രാധാനൃം നല്കുന്ന ചീല സിനിമകൾ അപൂർവ്വം ആയി വരാറുണ്ട്....അവയേയും സ്ത്രീ audience promote ചെയ്യണം....കാണണം....മലയാള സിനിമ മാറില്ലാ....വേണമ്ന്കിൽ audience നു മാറി ചിന്തിച്ച് സിനിമയെ മാറ്റാം...it is up to you...
എല്ലാവർക്കും നല്ലത് വരട്ടെ....
(വാൽ കഷ്ണം:- ഞാൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന
സിനിമകളിൽ സ്ത്രീ വിരുദ്ധ സംഭാഷണങ്ങളും, Double meaning
ഉള്ള sex comedy dialogues ഒഴീവാക്കാറുണ്ട്....കഴിയുന്നതും
എല്ലാ സിനിമയിലും ചില നല്ല messages കൊടുക്കാറുണ്ടു....
പുകവലി, മദൃപാനം സീൻ ഒഴിവാക്കുന്നു....ഇവയെല്ലാം നിങ്ങളുടെ
കുടുംബത്തെ ദോഷമായ് ബാധിക്കുന്നു എന്നു തെളിയിക്കാറുമുണ്ട്...
പക്ഷേ മറ്റുള്ള സംവിധായകരുടെ കീഴീൽ അഭിനയിക്കുമ്പോൾ എനിക്കതിൽ
യാതൊരു നിയന്ത്രണവും ഉണ്ടാകില്ല....അപ്പോൾ എന്ടെ
Character എന്തൊക്കെ പറയുമെന്ന് ഒരു ഉറപ്പും ആർക്കും നല്കാനാകില്ല....
കാരണം ഒരു നടൻ/നടി സംവിധായകന്ടെ കെെയ്യിലെ വെറും ഒരു
ഉപകരണം മാത്രമാണ്....)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.