Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'സുഡാനി'യിലെ...

'സുഡാനി'യിലെ ഉമ്മക്ക്​  നാടകം തന്നെ ജീവിതം

text_fields
bookmark_border
ബാലുശ്ശേരി: 'സുഡാനി ഫ്രം നൈജീരിയ'എന്ന ചലച്ചിത്രത്തിൽ ഉമ്മയായി അരങ്ങുതകർത്തതി​​െൻറ അഭിനന്ദനപ്രവാഹത്തിൽ നിൽക്കു​േമ്പാഴും സരസ ബാലുശ്ശേരിയുടെ മനസ്സിൽ നാടകം തിളക്കുകയാണ്​. അരനൂറ്റാണ്ടായി അമേച്വർ-പ്രഫഷനൽ നാടകരംഗത്ത്​ നിറഞ്ഞുനിന്ന ഇവർക്ക്​​​ പ്രായം 69​ ആയെങ്കിലും അരങ്ങ്​ ലഹരിയാണ്​. ബി. കൊമ്പിലാടി​​െൻറ നേതൃത്വത്തിൽ രൂപംകൊടുത്ത ശ്രീഗണേഷ്​ കലാസമിതിയുടെ 'ഹിന്ദുസ്​ഥാൻ ഹമാരാഹെ'എന്ന നാടകത്തിൽ 18ാം വയസ്സിലാണ്​ ആദ്യമായി അഭിനയിക്കുന്നത്​. സ്​ത്രീകൾക്ക്​ നാടകാഭിനയം വിലക്കപ്പെട്ട കാലത്ത്​ ദാരിദ്ര്യമാണ്​ അവരെ അരങ്ങിലെത്തിച്ചത്​.

പപ്പടക്കച്ചവടം ചെയ്​തിരുന്ന അച്ഛനെയും നാല്​ ഇളയ സഹോദരങ്ങളെയും സാമ്പത്തികമായി സഹായിക്കണമെന്ന്​ മാ​ത്രമായിരുന്നു ആ​ഗ്രഹം. അങ്ങിനെ നാടകം ജീവിതോപാധിയാക്കി. കോഴിക്കോട്​ 'സ്​റ്റേജ്​ ഇന്ത്യയിലെ'വിക്രമൻ നായരായിരുന്നു പ്രഫഷനൽ നാടകരംഗത്ത്​​ ആദ്യം അഭിനയിപ്പിച്ചത്​. പേരാ​മ്പ്രയിൽ കെ.ടി. മുഹമ്മദി​​​െൻറ സാക്ഷാത്​കാരം നാടകം കളിക്കു​േമ്പാഴാണ്​ അച്ഛൻ മരിച്ചത്​. നാടകശേഷം വീട്ടിലേക്ക്​ വന്നതും സംസ്​കാരച്ചടങ്ങുകൾ പൂർത്തിയാകുംമു​േമ്പ മറ്റൊരു അരങ്ങിലേക്ക്​ പോകേണ്ടിവന്നതും മറക്കാനാവില്ല. എല്ലുപൊട്ടിയ കൈയുമായി എറണാകുളത്തെ വേദിയിലും നാടകവേഷമിട്ടു.

ഇതെല്ലാം നാടകത്തെ നെഞ്ചേറ്റിയതുകൊണ്ടു മാത്രമായിരുന്നില്ല. നാടകം ഒരു കുടുംബത്തി​​െൻറ ജീവിതോപാധിയാണെന്ന​ ബോധ്യംകൊണ്ടു കൂടിയായിരുന്നെന്ന്​ സരസ തുറന്നു പറയുന്നു. ഇതിനിടെ സ്വന്തം കുടുംബ ജീവിതത്തെക്കുറിച്ച്​ ഒാർക്കാൻ നേരമുണ്ടായിരുന്നില്ല . സഹോദരങ്ങളോടൊപ്പം ബാലുശ്ശേരിയിലെ വീട്ടിലാണ്​ ഇപ്പോഴും ഇവരുടെ ജീവിതം.1992ലും 94ലും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്​ഥാന നാടക പുരസ്​കാരം സരസയെ തേടിയെത്തി.

ഇബ്രാഹിം വേങ്ങരയുടെ 'ചിരന്തന'തിയറ്റേഴ്​സി​ലും വടകര വരദ, വടകര സഭ, കോഴിക്കോട്​ സങ്കീർത്തന, കാവ്യകല, അങ്കമാലി അഞ്​ജലി, ഗുരുവായൂർ ബന്ധുര തുടങ്ങിയ വിവിധ നാടകസമിതികളിലും വിവിധ വേഷങ്ങൾ ചെയ്​തു. നെല്ലിക്കോട്​ ഭാസ്​കരൻ, ബാലൻ കെ. നായർ എന്നിവരുടെ സംവിധാനത്തിലും അഭിനയിച്ചിട്ടുണ്ട്​. പി. ചന്ദ്രകുമാറി​​െൻറ 'ഉയരും ഞാൻ നാടാകെ'എന്ന സിനിമയിൽ മോഹൻലാലി​​െൻറ അമ്മയായും വേഷമിട്ടു. ചില സീരിയലുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്​. പ്രഫഷനൽ നാടകരംഗത്തോട്​ 2012ൽ വിടപറഞ്ഞ സരസ ബാലുശ്ശേരിക്ക്​ പക്ഷേ, അമേച്വർ നാടകങ്ങളിൽ ഇനിയും അഭിനയിക്കണമെന്ന മോഹമുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesmalayalam newsSudani from NigeriaSarasa Balussery
Next Story