സേതുരാമയ്യര്‍ സി.ബി.ഐ വീണ്ടും
text_fieldsദുബൈ: സി.ബി.െഎ ഡയറിക്കുറിപ്പിെൻറ അഞ്ചാം ഭാഗം ഇറക്കാനുള്ള തയാറെടുപ്പിലാണെന്ന് പ്രശസ്ത സംവിധായകൻ കെ. മധു. ഇതെക്കുറിച്ച് എസ്.എൻ.സ്വാമിയും മമ്മൂട്ടിയുമായി അവസാനവട്ട ചർച്ചകൾ നടത്തിക്കഴിഞ്ഞു. എത്ര കാലം കഴിഞ്ഞാലും ഒാർത്തിരിക്കുന്ന കഥാപാത്രമാണ് സേതുരാമയ്യർ. ആദ്യ ചിത്രത്തിനുള്ള തിരക്കഥയിൽ ഇൗ കഥാപാത്രത്തെ മുസ്ലിം ആയാണ് ഒരുക്കിയിരുന്നത്. അലി ഇമ്രാൻ എന്ന് പേരും നിശ്ചയിച്ചു. എന്നാൽ, കഥ കേട്ടുകഴിഞ്ഞ മമ്മൂട്ടി താൻ ബ്രാഹ്മണനായിക്കോളാം എന്ന് പറയുകയായിരുന്നു. പിന്നീടാണ് മോഹൻലാൽ അലി ഇമ്രാൻ എന്ന നായകനായി മൂന്നാം മുറ എടുത്തതെന്നും മധു പറഞ്ഞു.
ഇതുകൂടാതെ വൻ മുതൽമുടക്ക് വരുന്ന മറ്റൊരു ചിത്രവും ഏറ്റെടുത്തിട്ടുണ്ട്. ചരിത്ര സംഭവമായി മാറിയേക്കാവുന്ന ഇൗ ചിത്രത്തിെൻറ പേരോ മറ്റ് വിശദാംശങ്ങളോ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമയിൽ അടുത്ത കാലത്ത് നടന്ന സംഭവ വികാസങ്ങളിൽ പക്ഷം പിടിക്കാനില്ലെന്ന് മധു പറഞ്ഞു. പ്രശ്നത്തിൽ ഞാൻ മനസാക്ഷിക്കൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമയിൽ പഴയപോലെ അച്ചടക്കമില്ല. കോടമ്പാക്കം, അച്ചടക്കം എന്ന് ജഗതിയൊക്കെ വിശേഷിപ്പിച്ചിരുന്ന ഒരു രീതി പണ്ട് നിലവിലുണ്ടായിരുന്നു. അടുത്ത കാലത്ത് സിനിമാരംഗത്തുണ്ടായ പാളിച്ചകൾ വ്യക്തികൾക്കുണ്ടായതാണ്. അല്ലാതെ സിനിമക്ക് ആകമാനം ഉണ്ടായതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.